യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; പ്രതി കോടതിയിൽ കീഴടങ്ങി
സ്വന്തം ലേഖകൻ
ശ്രീകണ്ഠപുരം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കീഴടങ്ങി. ഏരുവേശ്ശി വലിയ അരീക്കാമലയിലെ കോട്ടി വിനീതിനെ (25) കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ചപ്പിലി പാപ്പനാ(51)ണ് കോടതിക്ക് മുമ്പാകെ സ്വയം കീഴടങ്ങിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ 25-ന് രാത്രിയായിരുന്നു സംഭവം. വിനീതും സുഹൃത്തുംകൂടി ബൈക്കിൽ പോകവെ പപ്പൻ ഇവരെ തടഞ്ഞുനിർത്തുകയും വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു . അതിനിടയിൽ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് പപ്പൻ വിനീതിനെ കുത്തുകയായിരുന്നു . ഗുരുതരമായി പരുക്കേറ്റ വിനീത് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിന് ശേഷം പ്രതി ഒളിവിൽപ്പോയി.പയ്യാവൂർ പോലീസ് വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത് .
Third Eye News Live
0
Tags :