
സിൻഡെർട് : ഐ ഡ്രീം മൈ പെയിന്റിംഗ് ; ഐ പെയിന്റ്റ് മൈ ഡ്രീം.ഈയൊരു വാക്കുകൾ കേൾക്കുമ്പോൾ തന്നെ ലോകമാകെ ഉള്ള മനുഷ്യരുടെ മനസിലേക്ക് ഓടിയെത്തുന്നത് ഒരെ ഒരു പേരു മാത്രമാണ്, വിൻസെന്റ് വാൻഗോഗ്.
വാൻഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വർണ്ണവൈവിദ്ധ്യവും ഇരുപതാംനൂറ്റാണ്ടിലെ പാശ്ചാത്യകലയിൽ നിർണായകസ്വാധീനം ചെലുത്തി. തന്റെ ജീവിതകാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാൻഗോഗിനെ വേട്ടയാടി. തന്റെ 37- മത്തെ വയസ്സിൽ താരതമ്യേന അപ്രശസ്തനായി ആത്മഹത്യ ചെയ്ത വാൻഗോഗിന്റെ പ്രശസ്തി മരണശേഷം നാൾക്കുനാൾ വർദ്ധിച്ചു. ലോകത്തേറ്റവും തിരിച്ചറിയപ്പെടുന്നതും വിലയേറിയവയും ആണ് ഇന്ന് വാൻഗോഗ് ചിത്രങ്ങൾ.
1853 ൽ ആയിരുന്നു ജനനം.പോസ്റ്റ് ഇംപ്രഷനിസ്റ്റ് പെയിന്ററായ ഇദ്ദേഹം 2000 ൽ പരം കലാസൃഷ്ടികൾ ചെയ്തിട്ടുണ്ട്. ലോകത്തിലെ തന്നെ ധാരാളം ജോലികൾ ചെയ്ത് പരിചയം ആയ ശേഷം ആണ് അദ്ദേഹം തിരിച്ചറിയുന്നത് തൻറെ കർമ്മ മേഖല പെയിന്റിംഗ് ആണെന്നുള്ളത്.ഒലിവ് ട്രീസ്, ദി ഓൾഡ് മിൽ, വൈറ്റ് ഹൗസ് അറ്റ് നൈറ്റ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൻറെ 37 മത്തെ വയസ്സിൽ ഫ്രാൻസിൽ വച്ച് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.ലോകചരിത്രത്തിൽ തന്നെ കാണുന്നവർക്ക് ഒരേസമയം സന്തോഷവും നിഗൂഢതകളും നൽകിയിട്ടുള്ള ചിത്രകാരന്മാരിൽ ഏറ്റവും മുൻപന്തിയിൽ തന്നെയാണ് വിൻസെന്റ് വാൻഗോഗിന്റെ സ്ഥാനം.