video
play-sharp-fill
റിട്ടയേർഡ് വനംവകുപ്പ് ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിൽ

റിട്ടയേർഡ് വനംവകുപ്പ് ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിളപ്പിൽശാലയിൽ റിട്ട. വനംവകുപ്പ് ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റിട്ടയേർഡ് വനംവകുപ്പ് ഡ്രൈവറായ വിൻസെന്റിന്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്.

സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. വിളപ്പിൽശാലയിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മരിച്ചത് വിൻസെന്റാണെന്ന് തിരിച്ചറിഞ്ഞത്. വിൻസെന്റിന്റെ ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനംവകുപ്പിൽനിന്ന് ഡ്രൈവറായി വിരമിച്ച വിൻസെന്റ് അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയെന്നാണ്പ്രാഥമിക നിഗമനം. നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.