
സ്വന്തം ലേഖിക
കൊച്ചി: ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടൻ വിനായകന് എറണാകുളം നോര്‍ത്ത് പൊലീസ് ഇന്ന് നോട്ടീസ് നല്‍കും.
ഏഴ് ദിവസത്തിനുള്ളില്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും നടൻ എത്താതിരുന്നതിനെ തുടര്‍ന്നാണ് പൊലീസ് നീക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നോട്ടീസ് നേരിട്ട് നല്‍കാനാണ് ശ്രമം. വിനായകന്റെ ഫോണ്‍ സ്വിച്ച് ഒഫ് ആണെന്ന് പോലീസ് അറിയിച്ചു.
കലാപ ആഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കഴിഞ്ഞ ദിവസം വിനായകനെതിരെ കേസെടുത്തത്.
ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാദ്ധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്.