വൈക്കം തെക്കേനട ഇന്ദ്ര നിവാസിൽ വിനയ് രമേഷ്(ഉണ്ണി) നിര്യാതനായി

Spread the love

വൈക്കം : തെക്കേനട ഇന്ദ്ര നിവാസിൽ വിനയ് രമേഷ്(ഉണ്ണി) (42) നിര്യാതനായി. ബാംഗ്ലൂരിൽ എഞ്ചിനീയറായിരുന്ന വിനയ് രമേഷ് സുഹൃത്തുക്കളുമൊത്ത് ബാംഗ്ളൂരിനടുത്തുള്ള ചിക് ബെല്ലാപൂരിലെ കായലിൽ നീന്തുന്നതിനിടെ  കാണാതാവുകയായിയുന്നു.

video
play-sharp-fill

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. തുടർന്ന് സുഹൃത്തുക്കളും ഫയർ ഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പിതാവ് : സി.രമേഷ് വൈക്കം. മാതാവ് : ഇന്ദ്ര രമേഷ്. സഹോദരി : രശ്മി അനിൽ (ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ പ്രോസിക്യൂട്ടർ). സഹോദരൻ : വിജയ് രമേഷ് (എഞ്ചിനീയർ അമേരിക്ക). സഹോദരി ഭർത്താവ് : അഡ്വ.അനിൽ ഐക്കര കോട്ടയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group