എന്തും വൃത്തിയാക്കാൻ ഉപയോഗിക്കാവുന്ന ഒന്നാണ് വിനാഗിരി; പാത്രങ്ങളിലെ കറ കളയാനും, ദുർഗന്ധം അകറ്റാനുമൊക്കെ ഇത് ഉപയോഗിക്കാറുണ്ട്; എന്നാൽ പാത്രങ്ങളിൽ മാത്രമല്ല വസ്ത്രങ്ങളിലേയും കറയെ നീക്കാനും ദുർഗന്ധത്തെ അകറ്റാനും വിനാഗിരിക്ക് സാധിക്കും; അറിയാം വിനാഗിരിയുടെ ഗുണങ്ങൾ!

Spread the love

എന്തും വൃത്തിയാക്കാൻ ഉപയോഗിക്കാവുന്ന ഒന്നാണ് വിനാഗിരി. പാത്രങ്ങളിലെ കറ കളയാനും, ദുർഗന്ധം അകറ്റാനുമൊക്കെ ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ പാത്രങ്ങളിൽ മാത്രമല്ല വസ്ത്രങ്ങളിലേയും കറയെ നീക്കാനും ദുർഗന്ധത്തെ അകറ്റാനും വിനാഗിരിക്ക് സാധിക്കും.

ചിലവ് കുറഞ്ഞതും എന്നാൽ നന്നായി വൃത്തിയാക്കുന്ന ഗുണങ്ങളും വിനാഗിരിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് വസ്ത്രങ്ങൾ കഴുകുമ്പോൾ വിനാഗിരി നേരിട്ട് ഒഴിക്കാൻ പാടില്ല. വെള്ളത്തിൽ കലർത്തിയതിന് ശേഷം മാത്രം വസ്ത്രങ്ങൾ കഴുകാം. എന്നാൽ അധികമായും വിനാഗിരി ഉപയോഗിക്കാൻ പാടില്ല. ആഴ്ച്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.

വിനാഗിരി ഉപയോഗിച്ച് കഴുകുന്നതിന്റെ ഗുണങ്ങൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വസ്ത്രങ്ങളിലെ ദുർഗന്ധം 

കഴുകുമ്പോൾ വിനാഗിരി ചേർത്തുകൊടുത്താൽ വസ്ത്രങ്ങളിലെ ദുർഗന്ധം എളുപ്പത്തിൽ പോയിക്കിട്ടും. ഒരു ബക്കറ്റിൽ ചൂടുവെള്ളം എടുത്തതിന് ശേഷം അതിലേക്ക് രണ്ട് കപ്പ് വിനാഗിരി ചേർത്തുകൊടുക്കണം. വിനാഗിരി ചേർത്ത വെള്ളത്തിൽ കഴുകിയതിന് ശേഷം രണ്ടാമത് സോപ്പ് പൊടി ഉപയോഗിച്ചും വെള്ളത്തിൽ കഴുകിയെടുക്കണം.

സോപ്പിന്റെ അവശിഷ്ടങ്ങളെ നീക്കം ചെയ്യും 

അസറ്റിക് ആസിഡ് ഉള്ളതുകൊണ്ട് തന്നെ  സോപ്പിന്റെയും സോപ്പ് പൊടിയുടേയും കാരം വസ്ത്രത്തിൽ അവശേഷിക്കുന്നുണ്ടെങ്കിൽ വിനാഗിരി ഉപയോഗിച്ച് അവ നീക്കം ചെയ്യാൻ സാധിക്കും. വസ്ത്രങ്ങൾ പൂർണമായും കഴുകിയതിന് ശേഷം വെള്ളത്തിൽ ഒന്നര കപ്പ് വിനാഗിരി ചേർത്ത് കഴുകിയെടുക്കാവുന്നതാണ്.

വസ്ത്രങ്ങൾ തിളക്കമുള്ളതാക്കും 

കാലപ്പഴക്കം കൊണ്ട് മങ്ങിപ്പോയ വസ്ത്രങ്ങൾ വിനാഗിരി ഉപയോഗിച്ച് പുത്തനാക്കാൻ സാധിക്കും. കുറച്ച് വെള്ളത്തിൽ ഒരു കപ്പ് വിനാഗിരി ചേർത്തതിന് ശേഷം തിളപ്പിക്കണം. ശേഷം ആ ലായനിയിലേക്ക് വസ്ത്രങ്ങൾ മുക്കിവയ്ക്കണം. രാത്രി മുഴുവൻ അങ്ങനെ തന്നെ വെച്ചതിന് ശേഷം അടുത്ത ദിവസം സാധാരണ കഴുകുന്നതുപോലെ വൃത്തിയാക്കാവുന്നതാണ്.

വിയർപ്പിന്റെ പാടുകൾ അകറ്റും 

വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വിയർപ്പിന്റെ പാടുകളും ദുർഗന്ധവും എളുപ്പത്തിൽ നീക്കം ചെയ്യാൻ വിനാഗിരി മതി. ഒരു സ്പ്രേ ബോട്ടിൽ എടുത്തതിന് ശേഷം അതിലേക്ക് വിനാഗിരി ഒഴിച്ച്കൊടുക്കാം. വസ്ത്രങ്ങൾ കഴുകുന്നതിന് മുമ്പ് വിയർപ്പിന്റെ പാടുള്ള ഭാഗത്ത് ഇത് സ്പ്രേ ചെയ്ത് കൊടുക്കണം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം വസ്ത്രം കഴുകിയെടുക്കാവുന്നതാണ്.