
കോട്ടയം : കേരള സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷൻ കോട്ടയത്ത് കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജില്ലാതല ഫ്ലാഷ് മോബ് മത്സരത്തിൽ വിജയികളായി ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളജ്.
കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബസേലിയോസ് കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് പ്രൊഫസർ ഡോ.മനോജ് നാരായണൻ കെ എസ്, അധ്യക്ഷത വഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ ആർ അജയ് സ്വാഗതം അറിയിച്ചു. ജയമോൾ ജോസഫ് (വാർഡ് കൗൺസിലർ), എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർമാരായ ഡോക്ടർ മഞ്ജുഷ ഡോക്ടർ കൃഷ്ണരാജ് എന്നിവർ ആശംസകൾ അറിയിച്ചു.
പരിപാടിയോട് അനുബന്ധിച്ച് നടന്ന പൊതു ചടങ്ങിൽ വിമുക്തി മിഷൻ ജില്ലാതലത്തിൽ നടത്തിയ ദേശഭക്തി ഗാന മത്സരത്തിന്റെയും, ആസ്വാദനക്കുറിപ്പ് മത്സരത്തിന്റെയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമ്മാനവിതണം നടത്തി.
ഫ്ലാഷ് മത്സരത്തിൽ ജില്ലയിലെ വിവിധ കോളേജുകളിൽ നന്നായി. 11 ടീമുകൾ പങ്കെടുത്തു.
1. BVM ഹോളി ക്രോസ് കോളജ്, ചേർപ്പുങ്കൽ ഒന്നാം സ്ഥാനവും
2. ബെസേലിയോസ് കോളജ്. കോട്ടയം കോളേജ് രണ്ടാം സ്ഥാനവും
3. എംഇഎസ് കോളജ് എരുമേലി കോളേജ് മൂന്നാം സ്ഥാനവും
ദേശഭക്തി ഗാനം മത്സരം
ഒന്നം സ്ഥാനം – Crossroads Hss , pampady P.o, Kottayam
രണ്ടാം സ്ഥാനം -Bhavans Newsprint Vidhyalaya, Velloor PO, Kottayam
മൂന്നാം സ്ഥാനം -MGG HSS pala, Kottayam.
വായന ദിനം – ആസ്വാദന കുറിപ്പ് മത്സരം
1. ഒന്നാം സ്ഥാനം – കുമാരി അൽഫോൻസാ ഷാജി, AKJM HS, കാഞ്ഞിരപ്പള്ളി
2.രണ്ടാം സ്ഥാനം -കുമാരി ആഷ്റിയാ സന്തോഷ്, രാജാസ് ഇൻ്റർനാഷണൽ സ്കൂൾ , കുറിച്ചി
3. മൂന്നാം സ്ഥാനം – മാസ്റ്റർ ശ്രീഹരി R നായർ, SRV NSS HS, ചിറക്കടവ് കരസ്ഥമാക്കി.
കോട്ടയം ജില്ലാ വിമുക്തി മാനേജർ എം കെ പ്രസാദ് കൃതജ്ഞത രേഖപ്പെടുത്തി. വിമുക്തി കോർഡിനേറ്റർ അനീഷ് കെ എസ്, പ്രിവൻറീവ് ഓഫീസർ ഗ്രേഡ് ബെന്നി സെബാസ്റ്റ്യൻ, നിഫി ജേക്കബ്ബ്, ബിനോയ് ഇ വി, ബസേലിയോസ് കോളേജിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ എന്നിവർ ചേർന്ന് മത്സര നടത്തിപ്പിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി.