വൈക്കം താലൂക്കിലെ വിമുക്തഭടന്മാരുടെ വിശേഷാൽ പൊതുയോഗം ശനിയാഴ്ച്ച നടക്കും.

Spread the love

 

വൈക്കം താലൂക്ക് ഡിഫൻസ് എക്‌സ് സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്കിലെ മുഴുവൻ വിമുക്തഭടന്മാരു ടെയും വിശേഷാൽ പൊതുയോഗം 11.05.2024 ശനിയാഴ്‌ച രാവിലെ 10 മണിക്ക് തലയോലപ്പറമ്പ് സെൻ്റ് ജോർജ് ദേവാലയത്തിനു സമീപമുള്ള എക്‌സ് സർവ്വീസ് ഓഫീസ് അങ്കണത്തിൽ നടക്കും.

താലൂക്കിലെ നാഷണൽ എക്‌സ് സർവ്വീസ് യൂണിറ്റിലെയും എക്സ് സർവ്വീസ് ലീഗ് യൂണിറ്റുകളിലെയും, മറ്റ് വിമുക്തഭട സംഘടനകളിലെയും പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പ്രത്യേകം ക്ഷണിച്ചു.
ഇസി എച്ച് എസ് അനുവദിപ്പിക്കുന്നതിനായി വിമുക്തഭടന്മാരുടെയും വിധവകളുടെയും (2500)

വിവരങ്ങൾ,പിപി ഒ നമ്പർ, ആധാർനമ്പർ, ECHS ഇസി എ.,ച്ച് എം എസ്കാർഡു നമ്പർ, NOK യുടെയും കാർഡ് നമ്പരുകളും അനിവാര്യമാണ്. വാട്ട്സ് ആപ്പ് മുഖേന കാർഡിൻ്റെ കോപ്പി താഴെ കാണുന്ന നമ്പരിൽ കഴിവതും വേഗം അയച്ചാൽ പരിപാടി വിജയിപ്പിക്കാ വുന്നതാണന്ന് ഭാരവാഹികൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group