അഹമ്മദാബാദ് വിമാന ദുരന്തത്തിന് കാരണം പൈലറ്റിന്റെ സീറ്റ് തകരാറിലായതുകൊണ്ടാണെന്ന് സൂചന :പിന്നോട്ടു ചായുന്ന സീറ്റിന്റെ ലോക്കിംഗ് മെക്കാനിസം തകരാറിലായിരുന്നു.

Spread the love

ഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന് കാരണം പൈലറ്റിന്റെ സീറ്റ് തകരാറിലായതുകൊണ്ടാണെന്ന് സൂചന. പ്രാഥമികാന്വേഷണ റിപ്പോർട്ടില്‍ ഈ നിഗമനമാണെന്നാണ് വിവരം.

പിന്നോട്ടു ചായുന്ന സീറ്റിന്റെ ലോക്കിംഗ് മെക്കാനിസം തകരാറിലായിരുന്നു. പറന്നുയരുന്നതിനിടെ പൈലറ്റിന്റെ സീറ്റ് പെട്ടെന്ന് പിന്നിലേക്ക് തെന്നിമാറി. ഈ സമയം അദ്ദേഹത്തിന്റെ കൈകള്‍ അബദ്ധവശാല്‍ എൻജിൻ പവർ ഔട്ട്പുട്ടുമായി ബന്ധപ്പെട്ട ത്രോട്ടില്‍ ലിവറില്‍ തട്ടി.

തുടർന്ന് ഉയരാനാകാതെ വിമാനം തകർന്നുവീഴുകയായിരുന്നു. നിയന്ത്രണമേറ്റെടുക്കാൻ സഹപൈലറ്റ് ശ്രമിച്ചെങ്കിലും പൈലറ്റ് ചാരിയിരിക്കുന്ന നിലയിലായതിനാല്‍ സാധിച്ചില്ല. അന്തിമ റിപ്പോർട്ട് തയ്യാറാകുമ്ബോള്‍ സമഗ്രചിത്രം തെളിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോക്പിറ്റ് ഡേറ്റയില്‍ രേഖപ്പെടുത്തിയത്
വിമാനം പറയുന്നയർന്ന് 12 സെക്കന്റായപ്പോള്‍ സീറ്റ് പിന്നോട്ട് നീങ്ങി
വിമാനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുന്നുവെന്ന് 15ാം സെക്കന്റില്‍ സഹപൈലറ്റ് പറയുന്നു

ഉയർന്നു പൊങ്ങാനാകാതെ വിമാനം 26ാം സെക്കന്റില്‍ 214 അടി മുകളില്‍
ബോയിംഗ് ഡ്രീംലൈനർ വിമാനത്തിലെ റിവേഴ്സ് മോഷൻ പ്രൊട്ടക്ഷൻ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല