പത്തനംതിട്ട : കതിരുള്‍പ്പെടെ നെല്‍ചെടിയ്ക്ക് വയലറ്റ് നിറം , കീടപ്രതിരോധ ശേഷിയും ഏറെ. പത്തനംതിട്ട ജില്ലയില്‍ വ്യാപകമാകുകയാണ് ജപ്പാൻ വയലറ്റ് നെല്ലിന്റെ കൃഷി.
പരീക്ഷണാടിസ്ഥാനത്തില്‍ സ്വകാര്യമായി നിരവധി കർഷകർ ജപ്പാൻ വയലറ്റ് കൃഷി ചെയ്ത് തുടങ്ങി. പുല്ലാട് സംസ്ഥാന വിത്തുല്‍പാദന കേന്ദ്രം ഒരേക്കർ ജപ്പാൻ വയലറ്റ് കൃഷി കഴിഞ്ഞ വർഷം ചെയ്ത് ശ്രദ്ധനേടിയിരുന്നു. ആലുവ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ നിന്നാണ് ഇവർ വിത്ത് എത്തിച്ചത്. ശേഷം അവിടെ തന്നെ വിത്ത് ഉല്‍പാദിപ്പിച്ച് മറ്റ് പഞ്ചായത്തുകള്‍ക്ക് വില്‍പന നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂലായ് മാസത്തില്‍ ആറൻമുളയിലെ കർഷകൻ സുനില്‍ കുമാർ ജപ്പാൻ വയലറ്റ് കൃഷി ചെയ്തിരുന്നു. ജില്ലയില്‍ പന്തളം തെക്കേകര മാവരപ്പാടത്ത് ഒന്നര ഏക്കറില്‍ ജപ്പാൻ വയലറ്റ് കൃഷി ആരംഭിച്ചിട്ടുണ്ട്.
ഗുണമേന്മയുള്ള നെല്ലിനം കർഷകർക്കിടയില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷിയിറക്കിയത്. കൃഷി ഭവനില്‍ നിന്ന് സൗജന്യമായി 20 കിലോ വിത്തുകളാണ് മാവരപ്പാടത്ത് വിതച്ചിരിക്കുന്നത്. മാവര പാടശേഖര സമിതിയുടെ അര ഏക്കറില്‍ ബിന്ദു എന്ന കർഷകയുടെ നേതൃത്വത്തിലാണ് കൃഷി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാണകം, കമ്പോസ്റ്റ്, പച്ചിലവളം എന്നിവയാണ് ഉപയോഗിക്കുന്നത്. വിളവെടുപ്പിന് 110 ദിനം ആവശ്യം. കീടപ്രതിരോധശേഷി കൂടിയ നെല്ലിനം. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ ജപ്പാൻ വയലറ്റ് കൃഷി ചെയ്യാനായി ജില്ലയില്‍ നിരവധി കർഷകർ തയ്യാറെടുക്കുന്നുണ്ട്. വയലറ്റായതിനാല്‍ വരിനെല്ല് പ്രത്യേകം കണ്ടെത്തി പിഴുത് കളയാൻ എളുപ്പമാണ്.
ജപ്പാൻ വയലറ്റ് നെല്ലിന്റെ ഗുണങ്ങള്‍ സമൃദ്ധമായ നാരുകള്‍, ത്വക്കിനും കണ്ണിനും ഗുണം,ഗ്ലൂട്ടൻ രഹിത പ്രകൃതി ദത്ത ധാന്യം,പ്രോട്ടീൻ ഇരുമ്പ് അംശം കൂടുതല്‍കീട പ്രതിരോധം, ഹൃദയാരോഗ്യം സംരക്ഷിക്കും,കാൻസർ സാദ്ധ്യത കുറയ്ക്കാൻ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍.
പന്തളത്ത് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ആരംഭിച്ചിട്ടുണ്ട്. ഒന്നര ഏക്കറിലാണ് ജപ്പാൻ വയലറ്റ് കൃഷി. ഗുണമേറെയുള്ള വിത്തിനമാണിതെന്ന് അസിസ്റ്റന്റ് കൃഷി ഓഫീസർ പോള്‍ പി.ജോസഫ് പറഞ്ഞു