video
play-sharp-fill

ആശുപത്രിയിൽ പെൺകുട്ടിയ്ക്ക് നേരെ പീഡനശ്രമം, വില്ലേജ് ഓഫീസർ അറസ്റ്റിൽ.

ആശുപത്രിയിൽ പെൺകുട്ടിയ്ക്ക് നേരെ പീഡനശ്രമം, വില്ലേജ് ഓഫീസർ അറസ്റ്റിൽ.

Spread the love

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: മാതാവിനൊപ്പം രാത്രി ചികിത്സതേടി ആശുപത്രിയിലെത്തിയ 9 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വില്ലേജ് ഓഫീസറെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറട വായിച്ചൽ വില്ലേജ് ഓഫീസർ കീഴാറൂർ പശുവണ്ണറ സ്വദേശി വിജയകുമാറാണ് (43) അറസ്റ്റിലായത്. ഇന്നലെ രാത്രി പെരുങ്കടവിള ഗവ. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പെൺകുട്ടിയെയാണ് മദ്യലഹരിയിൽ അവിടെയെത്തിയ വിജയകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചത്. അമ്മ ഒ.പി ടിക്കറ്റെടുക്കാൻ കൗണ്ടറിലേക്ക് പോയ സമയത്തായിരുന്നു സംഭവം.

കുട്ടി നിലവിളിച്ചതോടെ ആശുപത്രി പരിസരത്തുണ്ടായിരുന്നവരും അമ്മയും ഓടിയെത്തിയാണ് ഇയാളിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. ആശുപത്രി ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേർന്ന് ഇയാളെ പിടികൂടി മാരായമുട്ടം പൊലീസിന് കൈമാറി. കുട്ടിയുടെ മാതാവിന്റെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group