
കണ്ണൂർ: കുട്ടികളുടെ മാസിക വിൽക്കാൻ വീട്ടിലെത്തിയ 22കാരിയെ ബലാത്സംഗം ചെയ്ത കേസിൽ വില്ലേജ് ഓഫീസർക്ക് തടവും പിഴയും.
പള്ളിക്കുന്നിലെ രഞ്ജിത്ത് ലക്ഷ്മണനെ(44)യാണ് 10 വർഷം തടവിനും 20,000 രൂപ പിഴയടയ്ക്കാനും കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം.ടി.ജലജാറാണി ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ നാലുമാസം കൂടി ശിക്ഷയനുഭവിക്കണം. പുഴാതി വില്ലേജ് ഓഫീസറായിരുന്ന ഇയാൾ സസ്പെൻഷനിലാണ്. 2021ലായിരുന്നു സംഭവം. കണ്ണൂരിലെ സ്ഥാപനത്തിൽ സെയിൽസ് ഗേളായി ജോലിചെയ്തിരുന്ന യുവതിയാണ് പരാതിക്കാരി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികളുടെ മാസിക വിൽക്കാനായി വീട്ടിലെത്തിയപ്പോൾ അമ്മ അകത്തുണ്ടെന്ന് പറഞ്ഞ് വിളിച്ചശേഷം സെൻട്രൽ ഹാളിൽനിന്ന് പിടിച്ചുവലിച്ച് കിടപ്പുമുറിയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്. കണ്ണൂർ വനിതാ സെൽ ഇൻസ്പെക്ടറായിരുന്ന പി.കമലാക്ഷിയാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.പ്രീതാകുമാരി ഹാജരായി.