കൈവശാവകാശ രേഖ നൽകുന്നതിനായി ആവശ്യപ്പെട്ടത് 1000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ കൈയ്യോടെ പിടികൂടി വിജിലൻസ്

Spread the love

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി.

മലപ്പുറം ജില്ലയിലെ വഴിക്കടവ് വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസറായ സമീറിനെയാണ് വിജിലൻസ് സംഘം ഇന്ന് ഉച്ചയോടെ പിടികൂടിയത്.

കൈവശവകാശ രേഖ നല്‍കുന്നതിനായി ബിജു എല്‍ സി എന്ന വഴിക്കടവ് സ്വദേശിയായ വ്യക്തിയോട് ആയിരം രൂപയാണ് വില്ലേജ് ഓഫീസറായ സമീര്‍ കൈക്കൂലി വാങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ബിജു വിവരം വിജിലൻസ് സംഘത്തെ അറിയിക്കുകയായിരുന്നു. വിജിലൻസ് ഇൻസ്പെക്ടര്‍ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് ഇന്ന് വിജിലൻസ് സംഘം വഴിക്കടവ് വില്ലേജ് ഓഫീസില്‍ എത്തിയത്.

എന്നാല്‍ വിജിലൻസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുള്ളത് അറിയാതെ വില്ലേജ് ഓഫീസര്‍ കൈക്കൂലി വാങ്ങുകയായിരുന്നു. പിന്നാലെ വില്ലേജ് ഓഫീസറുടെ മുറിയില്‍ കയറിയ വിജിലൻസ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിനെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.