play-sharp-fill
വില്ലേജ് ഓഫീസിലെ കറണ്ട് ചാർജ്ജ് അടക്കാൻ പണം തന്നില്ലങ്കിൽ താൻ കാനഡക്ക് പോക്കുണ്ടാകില്ല; ഇവിടെ വരുന്നവരിൽ നിന്നേ ഞങ്ങൾക്ക് പണം പിരിക്കാൻ പറ്റു; വില്ലേജ് ഓഫീസിലെ വൈദ്യുതി ചാർജ് അടയ്ക്കാൻ   യുവാവിൽ നിന്ന് 1300 രൂപ കൈക്കൂലി വാങ്ങി; ഞീഴൂർ വില്ലേജ് ഓഫീസറെ കയ്യോടെ പിടികൂടി വിജിലൻസ്

വില്ലേജ് ഓഫീസിലെ കറണ്ട് ചാർജ്ജ് അടക്കാൻ പണം തന്നില്ലങ്കിൽ താൻ കാനഡക്ക് പോക്കുണ്ടാകില്ല; ഇവിടെ വരുന്നവരിൽ നിന്നേ ഞങ്ങൾക്ക് പണം പിരിക്കാൻ പറ്റു; വില്ലേജ് ഓഫീസിലെ വൈദ്യുതി ചാർജ് അടയ്ക്കാൻ യുവാവിൽ നിന്ന് 1300 രൂപ കൈക്കൂലി വാങ്ങി; ഞീഴൂർ വില്ലേജ് ഓഫീസറെ കയ്യോടെ പിടികൂടി വിജിലൻസ്

കടുത്തുരുത്തി : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ. കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫീസർ  കമ്പനിപ്പടി മങ്ങാട് കുറുമുള്ളീൽ ജോർജ് ജോണാണ് പിടിയിലായത്.

 

കുറവിലങ്ങാട് സ്വദേശിയായ യുവാവ് കാനഡയിൽ പോകുന്നതിന്റെ ഭാഗമായി പഞ്ചായത്തിൽ ജനനം രജിസ്റ്റർ ചെയ്യുന്നതിനായി പാലാ ആർ ഡി ഒ ഓഫീസിൽ  അപേക്ഷ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആർ ഡി ഒ  ഓഫീസിൽ സമർപ്പിക്കുന്നതിന് വില്ലേജ് ഓഫീസർ ജോർജ് ജോൺ യുവാവിൽ നിന്ന് കൈക്കുലിയായി 1300 രൂപ ആവശ്യപ്പെടുകയായിരുന്നു. വില്ലേജ് ഓഫീസിലെ കറണ്ട് ചാർജ്ജ് അടക്കാൻ എന്ന പേരിലായിരുന്നു പണം ആവശ്യപ്പെട്ടത്. പണം നൽകിയെങ്കിൽ മാത്രമേ റിപ്പോർട്ട് ആർ ഡി ഓഫീസിലേക്ക് അയക്കൂ എന്നാണ് വില്ലേജ് ഓഫീസർ യുവാവിനോട് പറഞ്ഞത്.


 

ഇതോടെ യുവാവ് കോട്ടയം വിജിലൻസ് ഓഫീസിൽ എത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് കിഴക്കൻ മേഖല വിജിലൻസ് എസ് പി വി.ജി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം കോട്ടയം വിജിലൻസ് ഡി വൈ എസ് പി വിജിലൻസ് നടപടികൾ പൂർത്തികരിച്ച് പണം പരാതിക്കാരനെ ഏൽപ്പിച്ചു, ഈ പണം പരാതിക്കാരൻ ഇന്ന് വില്ലേജ് ഓഫീസിലെത്തി കൈമാറുന്നതിനിടെയാണ് വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഡിവൈഎസ്പി രവികുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ  പ്രതീപ് എസ്, എസ് ഐമാരായ സ്റ്റാൻലി തോമസ്, ജയ്മോൻ വി.എം, പ്രദീപ്കുമാർ, പ്രസാദ് കെ.സി തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.