play-sharp-fill
കൊട്ടാരക്കരയിൽ വില്ലേജ് ഓഫീസിന്റെ മതില്‍ തകർന്നു വീണ് പ്രദേശ വാസിയായ വിമുക്തഭടന്റെ കൈ ഒടിഞ്ഞു ; മഴയില്‍ അപ്രതീക്ഷിതമായി മതില്‍ ഇടിയുകയായിരുന്നു

കൊട്ടാരക്കരയിൽ വില്ലേജ് ഓഫീസിന്റെ മതില്‍ തകർന്നു വീണ് പ്രദേശ വാസിയായ വിമുക്തഭടന്റെ കൈ ഒടിഞ്ഞു ; മഴയില്‍ അപ്രതീക്ഷിതമായി മതില്‍ ഇടിയുകയായിരുന്നു

കൊല്ലം : കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം വില്ലേജ് ഓഫീസിന്റെ മതില്‍ തകർന്നു വീണ് പ്രദേശ വാസിയായ വിമുക്തഭടന്റെ കൈ ഒടിഞ്ഞു.

പവിത്രേശ്വരം മലനട ശ്രീപത്മത്തില്‍ എജി രാജേഷ് കുമാറിന്റെ വലതുകൈയാണ് ഒടിഞ്ഞു തൂങ്ങിയത്. ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു സംഭവം.

വില്ലേജ് ഒഫീസിന്റെ മതിലിനോട് ചേർന്നുള്ള കളിത്തട്ടില്‍ രാജേഷ് സുഹൃത്തുക്കളുമായി ഇരിക്കുമ്ബോഴായിരുന്നു മതില്‍ ഇടിഞ്ഞു വീണ്ത്. മഴയില്‍ അപ്രതീക്ഷിതമായി മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ചാടിമാറാൻ സമയം കിട്ടും മുന്നേ മതിലിന്റെ ഭാഗങ്ങള്‍ രാജേഷിന്റ കൈ്യ്യിലേക്ക് ഇടിഞ്ഞു വീണു. കൂടെ ഉണ്ടായിരുന്നവരുടെ ദേഹത്തേക്കും കട്ടയും കല്ലും തെറിച്ചു വീണെങ്കിലും കാര്യമായ പരിക്കു പറ്റിയില്ല. രാജേഷിനെ ഉടൻ തന്നെ പുത്തുരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വർഷം മാർച്ചിലായിരുന്നു വില്ലേജ് ഓഫീസിന്റെ സ്മാർട്ട് കെട്ടിടം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ മതില്‍ നവീകരണം നടത്തിയില്ല.മതിലിനോട് ചേർന്ന് അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കണമെന്നും അപകടാസ്ഥയിലായ മതില്‍ പൊളിച്ചു പണിയണമെന്നും ആവശ്യപ്പെട്ട് നിരവധി പരാതികള്‍ പ്രദേശവാസികള്‍ റവന്യു വകുപ്പിന് നല്‍കിയിട്ടും യാതൊരു നടപടികളും ഉണ്ടായില്ല. സ്കൂള്‍കുട്ടികള്‍ കൂട്ടത്തോടെ ബസ് കാത്തു നില്‍ക്കുന്ന കളിത്തട്ടിലേക്കാണ് മതില്‍ ഇടിഞ്ഞു വീണത്. സ്കൂള്‍ വിടുന്ന സമയമായിരുന്നുവെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു.