
കൊല്ലം സ്വദേശിയായ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ വയനാട്ടിലെ വാടകവീട്ടിൽ മരിച്ചനിലയിൽ; ഗുളിക അമിതമായി കഴിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം, മാനന്തവാടി പോലീസ് അന്വേഷണം ആരംഭിച്ചു
മാനന്തവാടി: എടവക പഞ്ചായത്ത് ഓഫിസിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറെ മരിച്ചനിലയിൽ കണ്ടെത്തി.
കൊല്ലം മൈനാകപ്പള്ളി സ്വദേശി പുത്തൻപുരയിൽ എ. ശ്രീലത(46) ആണ് മരിച്ചത്. എടവക പന്നിച്ചാലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയോടെ ഗുളിക അമിതമായി കഴിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ ശ്രീലതയെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. മാനന്തവാടി പോലീസ് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0