play-sharp-fill
വിലക്കയറ്റം ; സർക്കാർ വാഗ്ദാനം മറന്നു : ജോസഫ്.എം.പുതുശ്ശേരി എക്സ് എം.എൽ.എ

വിലക്കയറ്റം ; സർക്കാർ വാഗ്ദാനം മറന്നു : ജോസഫ്.എം.പുതുശ്ശേരി എക്സ് എം.എൽ.എ

 

സ്വന്തം ലേഖകൻ

കോട്ടയം: അടുത്ത അഞ്ചുവർഷം വിലക്കയറ്റുമുണ്ടാകില്ലായെന്നു സത്യപ്രതിജ്ഞാദിവസം പ്രഖ്യാപനം നടത്തിയ പിണറായി സർക്കാർ നിത്യോപയോഗ സാധനങ്ങളുടെ വില വാണംപോലെ കുതിച്ചുയർന്നിട്ടും അതറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ലെന്ന് കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ജോസഫ് എം. പുതുശ്ശേരി എക്സ്.എം.എൽ.എ. ആരോപിച്ചു.

യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനും സർക്കാരിന്റെ ധൂർത്തിനുമെതിരെ കോട്ടയം സിവിൽ സപ്ലൈസ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലക്കയറ്റം പിടിച്ചുനിർത്താൻ സബ്സിഡി നൽകി സർക്കാർ ഇടപെടൽ നടത്തുന്ന മാവേലി സ്റ്റോർ അടക്കമുള്ള സപ്ലൈകോ സ്ഥാപനങ്ങളിലും ഭീമമായ തോതിൽ വിലകൂട്ടി സർക്കാർ സാധാരണക്കാരെ കൈയൊഴിഞ്ഞിരിക്കുകയാണ്. സബ്സിഡി നൽകാനും ബില്ലുകൾ മാറാനും പണമില്ലാതെ ട്രഷറി നിയന്ത്രണം നിലനില്ക്കുമ്പോൾ മന്ത്രിമാർ കുടുംബസമേതം വിദേശങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തി ജനങ്ങളുടെ പണം ധൂർത്തടിക്കുകയാണ്. റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണവായിച്ച നീറോ ചക്രവർത്തിയെയാണ് ഇത് ഓർമ്മിപ്പിക്കുന്നതെന്നും ജോസഫ് എം. പുതുശ്ശേരി പറഞ്ഞു.

യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു.സ്റ്റീഫൻ ജോർജ്ജ് എക്സ് എം.എൽ.എ., കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, പ്രിൻസ് ലൂക്കോസ്, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക, വിജി എം. തോമസ്, ജോസഫ് ചാമക്കാല, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോജി കുറത്തിയാടൻ, ശ്രീകാന്ത് എസ്. ബാബു, ബിജു കുന്നേപ്പറമ്പിൽ, ഷാജി പുളിമൂടൻ, അൻസാരി പാലയംപറമ്പിൽ, വിജയ് ജോസ്, ഗൗതം എം. നായർ, കുഞ്ഞുമോൻ മാടപ്പാട്ട്, അഭിലാഷ് തെക്കേതിൽ, ഡിനു കിങ്ങണംചിറ, ജോഷി തെക്കേപ്പുറം, ലാൽജി മാടത്താനിക്കുന്നേൽ, ബിജു പാതിരമല, മനോജ് മറ്റമുണ്ട, മഹേഷ് ചെത്തിമറ്റം, തോമസുകുട്ടി വരിക്കയിൽ, കുര്യൻ വട്ടമല, ഷാജി പുതിയാപറമ്പിൽ, ജോഷി മൂഴിയാങ്കൽ, ഷിജി നാഗനൂലിൽ, സോജൻ ആലക്കുളം, ബിജു പാണ്ടിശ്ശേരി, ആൽബിൻ പേണ്ടാനം, സച്ചിൻ കളരിക്കൽ, ഷോജി ആയിലിക്കുന്നേൽ, സുനിൽ പയ്യപ്പള്ളി, ജൂബിൾ പുതിയമഠം, ഷിബു ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.