
ആശ്വാസവും ഇനിയില്ല, വിലക്കയറ്റ കാലത്ത് ജനങ്ങള്‍ക്ക് വീണ്ടും തിരിച്ചടി; സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനിച്ച് സര്‍ക്കാര്‍.
സ്വന്തം ലേഖിക
തിരുവനന്തപുരം : വിലക്കയറ്റ കാലത്ത് ജനങ്ങള്‍ക്ക് സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു
സബ്സിഡിയുള്ള 13 ഇനങ്ങളുടെ വിലയാണ് കൂടുക. തീരുമാനം എടുക്കാൻ ഭക്ഷ്യ മന്ത്രിയെ എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തി. 7 വര്‍ഷത്തിന് ശേഷമാണ് സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നത്.
വില കൂട്ടണം എന്നായിരുന്നു സപ്ലൈക്കോ ആവശ്യം. ഇത് മുന്നണിയും പരിഗണിച്ചാണ് ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്. വിപണിയില്‍ ഇടപെട്ടതിന്റെ പേരില്‍ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക 1525 കോടിയാണ്. ഒന്നുകില്‍ കുടിശ്ശിക നല്‍കുക അല്ലെങ്കില്‍ വില കൂട്ടുകയെന്നതാണ് സപ്ലൈകോ മുന്നോട്ട് വെച്ച ആവശ്യം. പ്രതിസന്ധി പരിഹരിക്കണമെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെയും നിലപാട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0