
വിളക്കിത്തല നായർ സമാജം സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മാർച്ച് ഫ്ളാഗ് ഓഫ് ചെയ്തു: ധർണ മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിളക്കിത്തല നായർ സമാജം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. പാളയം രക്തസാക്ഷി
മണ്ഡപത്തിന് സമീപത്തു നിന്നും ആരംഭിച്ച മാർച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഫ്ളാഗ് ഓഫ് ചെയ്തു.
തുടർന്ന് സെക്രട്ടേറിയറ്റ് പടിക്കൽ നടന്ന ധർണ മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് അഡ്വ. കെ.ആർ.സുരേന്ദ്രൻ അധ്യക്ഷനായി. മാണി സി. കാപ്പൻ എം.എൽ.എ., ജോബ് മൈക്കിൾ എം.എൽ.എ., കേരള നവോത്ഥാന സമിതി ജനറൽ സെക്രട്ടറി പി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമഭദ്രൻ, സമാജം സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു, ഭാരവാഹികളായ വി.ജി. മണിലാൽ, എസ്.മോഹനൻ, കെ.കെ. അനിൽകുമാർ, സജീവ് സത്യൻ, എം.എൻ. മോഹനൻ,
സായി സുരേഷ്, എൻ. മോഹനൻ, രവി നെല്ലിമുകൾ,ഉഷാ വിജയൻ എന്നിവർ പ്രസംഗിച്ചു. ഉദ്യോഗ നിയമനങ്ങളിൽ പ്രത്യേക സംവരണം അനുവദിക്കുക, എയ്ഡഡ് കോളേജ് അനുവദിക്കുക, ജാതി
സെൻസസ് നടപ്പാക്കുക, ഒ.ഇ.സി. വിഭാഗത്തിൽ ഉൾപ്പെടുത്തുക, ത്രിതല തദ്ദേശ സ്വയം ഭരണ
സമിതികളിൽ സംവരണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമര പരിപാടി.