കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് : വികസിത് ഭാരത് സങ്കൽപ്പയാത്ര വ്യാഴാഴ്ച്ച കുമരകത്ത്

Spread the love

 

സ്വന്തം ലേഖകൻ
കുമരകം : കേന്ദ്ര ഗവൺമെന്റിന്റെ വികസനപദ്ധതികളും ജനക്ഷേമപദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പയാത്ര വ്യാഴാഴ്ച്ച കുമരകത്തെത്തും.

11 ന് രാവിലെ 10.30 ന് കുമരകം എസ് ബി ഐ ബാങ്കിന് സമീപം കേന്ദ്രസർക്കാരിന്റെ വിവിധപദ്ധതികളിൽ അംഗങ്ങളാകുവാനും, അപേക്ഷകൾ സമർപ്പിക്കുവാനും ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും സൗകര്യം ഉണ്ടാകും. പ്രധാനമന്ത്രി ഉജ്വൽ യോജനയിൽ ബി പിഎൽ കുടുംബങ്ങൾക്കുള്ള സൗജന്യ ഗ്യാസ് കണക്ഷനുള്ള അപേക്ഷ, പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട സൗജന്യ ഇൻഷുറൻസ് പദ്ധതി,

പെൺകുട്ടികൾക്കുള്ള സുകന്യ സമൃദ്ധി യോജന പദ്ധതി,എസ് ബി ഐ ബാങ്കുകളിലെ പ്രധാനമന്ത്രി ഇൻഷുറൻസ് പദ്ധതി, കിസാൻ ക്രെഡിറ്റ് കാർഡ് ലോണുകൾ, മുദ്ര ലോണുകൾ, ചെറുകിട സംരംഭകർക്കുള്ള ലോണുകൾ എന്നിവ അപേക്ഷിക്കാൻ അവസരമുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group