കടപ്ലാമറ്റം കുറവിലങ്ങാട് മീനച്ച് ഗ്രാമപഞ്ചായത്തുകളുടെ വികസന സദസ്സ് ഇന്ന് (ഒക്ടോബർ 17 )

Spread the love

കോട്ടയം:കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ വികസനസദസ് രാവിലെ 9.30 ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മത്തായി മാത്യു അധ്യക്ഷത വഹിക്കും.

മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ രാവിലെ 10-30 ന് ഉദ്ഘാടനം ചെയ്യും. ഇടമറ്റം സെന്റ്. മൈക്കിൾസ് പാരിഷ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ തൊടുകയിൽ അധ്യക്ഷത വഹിക്കും.

കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ് രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.ഡി. പോൾ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സന്ധ്യാ ശശികുമാർ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം നിർമ്മല ജിമ്മി പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും