
കോട്ടയം:വെളളൂര്‍, മൂന്നിലവ് ഗ്രാമപഞ്ചായത്തുകളില്‍ വികസന സദസ് ഒക്ടോബര്‍ 23 (വ്യാഴാഴ്ച )ന് നടക്കും. വെളളൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ് സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വെളളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. സോണിക അധ്യക്ഷത വഹിക്കും.
ബ്ലോക്ക് പഞ്ചായത്തംഗം ജോണ്സണ് കൊട്ടുകാപ്പളളി വികസനരേഖ പ്രകാശനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ റിസോഴ്സ് പേഴ്സണ്‍ അജൈബ് ചന്ദ്രനും പഞ്ചായത്തുതല വികസന നേട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എല്‍. വിജയയും അവതരിപ്പിക്കും.
മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാര്‍ളി ജോഷ്വാ ഉദ്ഘാടനം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന റെനോള്‍ഡ് അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ റിസോഴ്സ് പേഴ്സണ്‍ ഷീന്‍ ബി. നെറ്റോയും പഞ്ചായത്തുതല വികസന നേട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ഷീജമോളും അവതരിപ്പിക്കും



