ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ക്ക് തന്നെ തളര്‍ത്താന്‍ കഴിയില്ല; അല്‍പ്പനേരത്തെ ഈ പ്രശസ്തി അവര്‍ ആസ്വദിക്കട്ടെ; ലൈംഗികാരോപണം നിഷേധിച്ച്‌ വിജയ് സേതുപതി

Spread the love

തനിക്കെതിരെ ഉയർന്ന ലൈംഗിക ചൂഷണ ആരോപണം നിഷേധിച്ച്‌ നടന്‍ വിജയ് സേതുപതി. ഇത്തരത്തിലുള്ള വൃത്തികെട്ട ആരോപണങ്ങളെ കൊണ്ടൊന്നും തന്നെ തളര്‍ത്താന്‍ കഴിയില്ലെന്ന് വിജയ് സേതുപതി പറഞ്ഞു.

തന്നെ അടുത്തറിയാവുന്നവർ ഇത് കേട്ട് ചിരിക്കുമെന്നും എക്‌സില്‍ പ്രത്യക്ഷപ്പെട്ട ആരോപണത്തിനെതിരേ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും നടന്‍ ഡെക്കാന്‍ ക്രോണിക്കിളിനോട് പ്രതികരിച്ചു.

‘എന്നെ അല്പമെങ്കിലും അറിയുന്ന ആരും ആ ആരോപണം കേട്ട് ചിരിക്കും. എനിക്ക് എന്നെ അറിയാം. ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ക്ക് എന്നെ തളര്‍ത്താന്‍ കഴിയില്ല. കുടുംബവും അടുത്ത സുഹൃത്തുക്കളും വിഷമത്തിലാണ്. പക്ഷേ ഞാന്‍ അവരോട് പറയും, ‘അത് വിട്ടുകളയൂ, ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് ആ സ്ത്രീ അതുചെയ്യുന്നത്. അവര്‍ക്ക് കിട്ടുന്ന അല്‍പ്പനേരത്തെ ഈ പ്രശസ്തി അവര്‍ ആസ്വദിക്കട്ടെ’ എന്ന്’, വിജയ് സേതുപതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞങ്ങള്‍ സൈബര്‍ ക്രൈമില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷമായി പലതരം അപവാദപ്രചാരണങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. അത്തരം വേട്ടയാടലുകള്‍ എന്നെ ഇതുവരെ ബാധിച്ചിട്ടില്ല, ഇനി ഒരിക്കലും ബാധിക്കുകയുമില്ല’, വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് രമ്യ മോഹന്‍ എന്ന യുവതി വിജയ് സേതുപതിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ‘കാരവന്‍ ഫേവേഴ്‌സി’ന് വേണ്ടി വിജയ് സേതുപതി രണ്ടുലക്ഷം രൂപ വാഗ്ദാനം ചെയ്തു, ‘ഡ്രൈവിന്’ 50000-വും. എന്നിട്ട് അയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പുണ്യാളനായി അഭിനയിക്കുന്നു’. തന്റെ സുഹൃത്തിനെ വര്‍ഷങ്ങളായി വിജയ് സേതുപതി ചൂഷണം ചെയ്തു വരികയായിരുന്നു. അവളിപ്പോള്‍ റീഹാബിലാണെന്നുമാണ് രമ്യയുടെ ആരോപണം. സംഭവം വിവാദമായതോടെ യുവതി കുറിപ്പ് പിൻവലിക്കുകയായിരുന്നു.