മൂന്നുദിവസം കൊണ്ട് തലൈവന്‍ തലൈവി നേടിയത് 25 കോടി; ഒടിടിയിലേക്കുള്ള റിലീസ് തീയതി പ്രഖ്യാപിച്ചു

Spread the love

വിജയ് സേതുപതിയും നിത്യ മേനോനും പ്രധാന വേഷങ്ങളില്‍ എത്തുന്ന തലൈവന്‍ തലൈവി തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന സിനിമ പാണ്ഡിരാജ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ജൂലൈ 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം തമിഴ്‌നാട് ബോക്‌സോഫിസില്‍ നിന്ന് റെക്കോഡ് നേട്ടമാണ് സ്വന്തമാക്കിയത്.

മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ തമിഴ്നാട്ടില്‍ നിന്നും 25 കോടി കലക്ഷന്‍ നേടിയിരിക്കുകയാണ് തലൈവന്‍ തലൈവി. റിലീസ് ചെയ്ത മിക്കയിടങ്ങളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദര്‍ശനം തുടരുന്നത്.

ആദ്യ ദിനം തമിഴ്‌നാട്ടില്‍ നിന്ന് 5.25 കോടിയാണ് സിനിമ നേടിയത്. വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷനാണിത്. മൂന്നാം ദിനം 10 കോടിയോളം നേടാനും സിനിമയ്ക്ക് സാധിച്ചു. മികച്ച ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ ഭാര്യയും ഭര്‍ത്താവുമായിട്ടാണ് വിജയ് സേതുപതിയും നിത്യ മേനോനും എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം ഇതിനകം തന്നെ വിറ്റുപോയി കഴിഞ്ഞു. തിയേറ്റർ റിലീസ് കഴിഞ്ഞ് ഒരു മാസം പിന്നിടുന്നതിനു മുൻപെ തന്നെ ഒടിടിയിലേക്ക് എത്താൻ ഒരുങ്ങുകയാണ് ഈ റൊമാന്‍റിക് കോമഡി ചിത്രം.ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് ആമസോണ്‍ പ്രൈം വീഡിയോ ആണ്. ഓഗസ്റ്റ് 22ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.