വിജയ്‌യുടെ അവസാന ബിഗ് സ്ക്രീൻ വിസ്മയം ജനനായകൻ ട്രെയിലർ പുറത്ത് ;’തിരിച്ചുപോകാൻ പ്ലാനില്ല, അയാം കമിങ്’; വിജയ്‌യുടെ മാസ് ഡയലോഗും ആക്ഷനും നിറച്ച് ജനനായകൻ

Spread the love

വിജയ് നായകനായെത്തുന്ന ജനനായകൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വിജയ്‌ അഭിനയിക്കുന്ന അവസാനചിത്രമെന്ന പ്രത്യേകതയുമായാണ് ചിത്രം വരുന്നത്.

video
play-sharp-fill

വിജയ്‌ ആരാധകർ പ്രതീക്ഷിക്കുന്നതെല്ലാം ചിത്രത്തിലുണ്ടാവുമെന്ന സൂചനയാണ് ട്രെയിലർ നൽകിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം സൂപ്പർഹിറ്റാണ്. ടീസറിനും വലിയ വരവേല്പായിരുന്നു ലഭിച്ചത്.

എച്ച്. വിനോദ് സംവിധാനം ചെയ്ത് കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം പൂജ ഹെഗ്ഡെ, തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസം മലേഷ്യയിൽ നടന്നിരുന്നു. ചടങ്ങിൽ, നേരത്തെ പുറത്തിറങ്ങിയ ‘ദളപതി കച്ചേരി’ എന്ന പാട്ടിന് വിജയ് ചുവടുവെച്ചത് ആരാധകർ ഏറ്റെടുത്തിരുന്നു. അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

ചിത്രം 2026 ജനുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ.