എന്നെ ചുറ്റിപ്പറ്റി ചില പ്രശ്നങ്ങൾ നടക്കുന്നുണ്ട്’; നിങ്ങൾ വിഷമിക്കേണ്ട, അത് ഞാൻ നോക്കിക്കോളാം; വിവാഹമോചനക്കേസിൽ ആദ്യ പ്രതികരണവുമായി നടൻ വിജയ്

Spread the love

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് ഹർജിയുമായി ബന്ധപ്പെട്ട വാർത്തകളോട് പരോക്ഷമായി പ്രതികരിച്ചു.
ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാൻ ടിവികെ പ്രവർത്തകരോടും ആരാധകരോടും ആവശ്യപ്പെട്ട വിജയ്, തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങൾ താൻ ഒറ്റയ്ക്ക് നേരിട്ടോളാമെന്നും പറഞ്ഞു. ചെങ്കൽപേട്ടിൽ നടന്ന ടിവികെ വനിതാദിനാഘോഷത്തിലായിരുന്നു വിജയ്‌യുടെ പരോക്ഷപ്രതികരണം.

video
play-sharp-fill

‘ചില പ്രശ്‌നങ്ങൾ നടക്കുന്നുണ്ട്. നിങ്ങൾ അതിൽ വിഷമിക്കുന്നതും അതിനെ പ്രതിരോധിക്കുന്നതും ഞാൻ കാണുന്നുണ്ട്. അതുകാണുമ്പോൾ എനിക്ക് വിഷമമുണ്ട്.

അതൊക്കെ ഞാൻ നോക്കിക്കോളാം. ഞാനും നിങ്ങളും ചേർന്ന് ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കും. അതിലൊന്നും വിഷമിക്കരുത്, അതിൽ കാര്യമൊന്നുമില്ല. ആത്മവിശ്വാസത്തോടെ ഇരിക്കണം, നല്ലതേ നടക്കൂ. വിജയമുറപ്പ്’, എന്നായിരുന്നു വിജയ്‌യുടെ വാക്കുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹമോചനക്കേസിൽ ഭാര്യ സംഗീത സ്വർണ്ണലിംഗം സമർപ്പിച്ച പുതിയ ഹർജിയുടെ വിവരങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് വിജയ്‌യുടെ പ്രതികരണം.

വിവാഹമോചന ഹർജിയിൽ തീരുമാനമാകുന്നതുവരെ ഭർതൃഗൃഹത്തിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ ഹർജി. വിജയ്ക്ക് മറ്റൊരു നടിയുമായി വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു സംഗീത, വിവാഹമോചനം തേടി ചെങ്കൽപേട്ട് കോടതിയെ സമീപിച്ചത്.