സുരേഷ്‌ഗോപി നല്ല മനുഷ്യനാണ്,അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും : വിജയരാഘവൻ

സുരേഷ്‌ഗോപി നല്ല മനുഷ്യനാണ്,അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും : വിജയരാഘവൻ

 

കൊച്ചി: സിനിമയിൽ സുരേഷ്ഗോപിയാണ് തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളെന്ന് നടൻ വിജയരാഘവൻ പറഞ്ഞു അദ്ദേഹം നല്ല ഒരു മനുഷ്യനാണെന്നു അദ്ദേഹം വ്യക്തമാക്കി.

 

അദ്ദേഹം ഈ ചെയുന്ന സഹായങ്ങള്‍ ഒന്നും ആരെയും കാണിക്കാൻ ചെയ്യുന്നതല്ല. കൂടാതെ രാഷ്ട്രീയത്തില്‍ വന്നതുകൊണ്ട് ഒരുപാട് സിനിമ സുരേഷിന് നഷ്‌ടപ്പെട്ടിട്ടുണ്ടെന്നും വിജയരാഘവൻ വ്യക്തമാക്കുന്നു.

 

സുരേഷ് ഗോപി എന്റെ അടുത്ത സുഹൃത്താണ്. അടുത്തിടെ അദ്ദേഹം ഒരു ഇന്റർവ്യൂവില്‍ പറഞ്ഞിരുന്നു സുരേഷിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഞാനാണെന്ന്. പണ്ടു മുതലേ സുരേഷ് എന്റെ അടുത്ത സുഹൃത്താണ്. അയാള്‍ ഒരു നല്ല മനുഷ്യനാണ്. കൊച്ചുപിള്ളേരുടെ സ്വഭാവമാണ്. എന്തുമാത്രം സഹായമാണ് ചെയ്യുന്നത്. ഒന്നും ആരെയും കാണിക്കാൻ ചെയ്യുന്നതല്ല. എത്രയോ നാളുകളായി ചെയ‌്തുവരുന്നു. മകള്‍ മരിച്ചതാണ് സുരേഷിന് വല്ലാതെ ഷോക്കായത്. എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശി സുരേഷിനുണ്ട്. ആ വാശിയെ തുടർന്നാണ് പുള്ളി രാഷ്‌ട്രീയത്തിലേക്ക് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പണ്ടേ സുരേഷ് പറയുമായിരുന്നു ഇങ്ങനെയൊന്നുമല്ല ചെയ്യേണ്ടത്, ഞാനാണെങ്കില്‍ കാണിച്ചുകൊടുക്കുമായിരുന്നു എന്നൊക്കെ. ഒരു രാഷ്ട്രീയമില്ലാതിരുന്ന കാലത്തും എന്തൊക്കെയോ ചെയ്യണമെന്ന ആഗ്രഹം സുരേഷിനുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ വന്നതുകൊണ്ട് ഒരുപാട് സിനിമ സുരേഷിന് നഷ്‌ടപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാല്‍ കഴിഞ്ഞാല്‍ ആ ഗണത്തില്‍ വരുന്നയാളല്ലേ സുരേഷ്. എത്ര പുതിയ ആള്‍ക്കാർ വന്നാലും സുരേഷിന് സ്പേയിസുണ്ട്.