
ഒളശ്ശ: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നടൻ വിജയരാഘവനെ അഭിനന്ദിച്ച് മന്ത്രി വി.എൻ. വാസവൻ. ഒളശ്ശയിലെ വീട്ടിലെത്തി പൊന്നാട അണിയിച്ചാണ് മന്ത്രി സർക്കാരിന്റെ അഭിനന്ദനം അറിയിച്ചത്.
പുരസ്കാരലബ്ദി നാടിന്റെയാകെ സന്തോഷമാണെന്ന് മന്ത്രി പറഞ്ഞു. മലയാളി മറക്കാത്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച പ്രിയ നടന് വൈകി ലഭിച്ച അംഗീകാരമാണെങ്കിലും അഭിമാനത്തിന്റെ നിമിഷങ്ങളാണ്.
സംസ്ഥാന അവാർഡ് ലഭിച്ച വേളയിൽ ദേശീയ അവാർഡ് നേടാനുള്ള എല്ലാ സാധ്യതയും ഞാൻ പ്രവചിച്ചിരുന്നു. അത് അർത്ഥപൂർണ്ണമായി. 100 വയസുകാരന്റെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായാധിക്യം നടപ്പിലും എടുപ്പിലും വരുത്തിയാണ് വിജയരാഘവൻ എന്ന തങ്ങളുടെ കുട്ടൻ പൂക്കാലം സിനിമയിൽ ഏവരെയും ഞെട്ടിച്ചത്. ഈ നേട്ടം ജനകീയ ഉത്സവമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.



