play-sharp-fill
കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റിനെതിരായ ഇടത് അവിശ്വാസം പരാജയപ്പെട്ടു

കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റിനെതിരായ ഇടത് അവിശ്വാസം പരാജയപ്പെട്ടു

കോട്ടയം :വിജയപുരം ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് രജനി സന്തോഷിനെതിരെ ഇടതുപക്ഷം കൊണ്ടു വന്ന അവിശ്വാസം പരാജയപ്പെട്ടു.

ക്വാറം തികയാതിരുന്നതിനാൽ അവിശ്വാസം ചർച്ചക്കെടുക്കാതെ തള്ളുകയായിരുന്നു.


19 അംഗ ഭരണസമിതിയിൽ യുഡിഎഫ് ൻ്റെ 11 അംഗങ്ങളും, ബി ജെ പി യുടെ ഏക അംഗവും വിട്ടു നിന്നതിനാലാണ് അവിശ്വാസം തള്ളുവാൻ കാരണമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

10 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ അവിശ്വാസം ചർച്ചയ്ക്ക് എടുക്കാൻ കഴിയുകയുള്ളൂ.

സിപിഎം അംഗം ഉഷ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.

പള്ളം ബ്ലോക്ക് സെക്രട്ടറി ബി.ഉത്തമൻ വരണാധികാരിയായിരുന്നു.

അവിശ്വാസം പരാജയപ്പെട്ടതോടെ യുഡിഎഫ് പ്രവർത്തകർ വടവാതൂരിൽ ആഹ്ളാദ പ്രകടനം നടത്തി.