video
play-sharp-fill
കഞ്ഞിക്കുഴി, കളത്തിൽപ്പടി പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാതായിട്ട് 5മാസം: ഇനിയും കാത്തിരിക്കാൻ വയ്യെന്ന് നാട്ടുകാർ:

കഞ്ഞിക്കുഴി, കളത്തിൽപ്പടി പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാതായിട്ട് 5മാസം: ഇനിയും കാത്തിരിക്കാൻ വയ്യെന്ന് നാട്ടുകാർ:

സ്വന്തം ലേഖകൻ

കോട്ടയം: ശുദ്ധജലക്ഷാമം രൂക്ഷമായതോടെ സമരത്തിനൊരുങ്ങി നാട്ടുകാർ. വിജയപുരം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കഞ്ഞിക്കുഴി പാലം, തങ്കപ്പൻമാടം, കളത്തിപ്പടി, പാറേപ്പറമ്പ്, കുന്നംപള്ളി, മധുരംചേരി, ചെറിയത്തില്‍ ലൈൻ എന്നിവിടങ്ങളിലാണു കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്.വേനല്‍ ക്കാലം തുടങ്ങിയപ്പൊഴെ പ്രദേശവാസികള്‍ കുടിവെള്ളം ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ്. രണ്ടും മൂന്നും തവണ ലോറിവെള്ളം കൊണ്ടുവരേണ്ട സാഹചര്യമാണു നിലവില്‍. ജല അഥോറിറ്റി, ജല്‍ ജീവൻ പദ്ധതി എന്നിവയിലൂടെയാണു ഈ പ്രദേശങ്ങളില്‍ വെള്ളം ലഭിച്ചിരുന്നത്.

എന്നാല്‍, കഴിഞ്ഞ വർഷം സെപ്റ്റംബർ മുതല്‍ കുടിവെള്ളം മുടങ്ങി കിടക്കുകയാണ്. അധികാരികളെ അറിയിച്ചെങ്കിലും പൈപ്പ് പൊട്ടി, വാല്‍വ് തകരാർ, കരാറെടുക്കാൻ ആളില്ല, പിഡബ്ല്യുഡിയുടെ അനുവാദം കിട്ടിയില്ല തുടങ്ങിയ മുടന്തൻ ന്യായങ്ങളാണു മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴയ പൈപ്പ് ലൈൻ മാറ്റുന്നതിനും ജല്‍ജീവൻ പദ്ധതി ലൈൻ സ്ഥാപിക്കുന്നതിനും റോഡുകള്‍ തലങ്ങും വിലങ്ങും കുത്തിപ്പൊളിച്ചതു കാരണം യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അധികാരികള്‍ ശ്രദ്ധിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാർ സമരത്തിലേക്ക് നീങ്ങുന്നത്.