
കോട്ടയം: വിജയപുരം പഞ്ചായത്തിലെ ജനങ്ങൾ കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ. അനിൽ കുമാറിനെ സ്വീകരിച്ചത് തങ്ങൾക്ക് ചെയ്ത ഉപകാരത്തിന്റെ നന്ദി സൂചകമായിട്ടായിരുന്നു.
പുഴകള് തെളിച്ച് വെള്ളപ്പൊക്കം ഒഴിവാക്കാന് മുന്നില്നിന്ന നേതാവിന് ഉചിതമായ സ്വീകരണമൊരുക്കി നാട്ടുകാര്.
വെള്ളപ്പൊക്ക ഭീഷണിയുടെ നാടായിരുന്നു തിരുവഞ്ചൂര്, എന്നാല് മീനച്ചിലാര്-മീനന്തറയാര്-കൊടൂരാര് പുനര്സംയോജന പദ്ധതിയില്‍ അനില്കുമാറിന്റെ നേതൃത്വത്തില് നടന്ന പ്രവര്ത്തനം വെള്ളപ്പൊക്കത്തിന് ഒരു പരിധിവരെ ആശ്വാസമായെന്നും നാട്ടുകാര് പറഞ്ഞു.
വിജയപുരം പഞ്ചായത്തിലെ ചീനിക്കുഴിയില്നിന്നാണ് പ്രചാരണം ആരംഭിച്ചത്. മോസ്കോ, കുട്ടോത്ത് മാലിപ്പടി, വട്ടമൂട്, ഇടയിലത്തുപടി, പാറേപ്പറമ്പ്, കാരാണി, പള്ളിക്കുന്ന്, ശാന്തിഗ്രാം, വലിയപാറ, കരിപ്പാപ്പടി, പനേടവാലേല്, കളത്തിപ്പടി,

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിദംബരംപടി, ഏഴേപ്പുഞ്ച, ആനത്താനം, ചാത്തംപുത്തൂര്, ലക്ഷം നഗര്, ചെമ്മരപ്പള്ളി, കളമ്പുക്കാട്ട്കുന്ന്, പേഴുവേലിക്കുന്ന് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം മാങ്ങാനംകുടിയില് സമാപിച്ചു.



