സ്തനാർബുദ ബോധവൽക്കരണവും, ജീവിത ശൈലീ രോഗ നിർണയക്യാമ്പും; വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയും വേളൂർ സെന്റ് ജോൺ ദി ബാപ്റ്റീസ്റ്റ് ചർച്ച് ജനകീയവികസന സമിതിയും കൈകോർക്കുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി, ആരോഗ്യവകുപ്പ് കോട്ടയം, VSSS ക്യാൻസർ സുരക്ഷാ പദ്ധതിയായ ആശാകിരണം, വേളൂർ സെന്റ് ജോൺ ദി ബാപ്റ്റീസ്റ്റ് ചർച്ച് ജനകീയവികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്തനാർബുദ ബോധവൽക്കരണവും, ജീവിത ശൈലീ രോഗ നിർണയക്യാമ്പും വേളൂർ സെന്റ് ജോൺ ദി ബാപ്റ്റീസ്റ്റ് ചർച്ച് അങ്കണത്തിൽ കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്തു.

VSSS എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ അഗസ്റ്റിൻ ബിനോയ്‌ മേച്ചേരിൽ, വിജയപുരം രൂപത ചാൻസലർ മോൺസിഞ്ഞോർ ജോസ് നവസ്, VSSS അസി. ഡയറക്ടർ ഫാദർ ലിനോസ് ബിവേര, മുനിസിപ്പൽ കൗൺസിലർമാരായ ബിന്ദു സന്തോഷ്‌ കുമാർ, മോളിക്കുട്ടി സെബാസ്റ്റ്യൻ, ഷീല സതീശൻ, ടി എൻ മനോജ്‌, ജില്ലാ മെഡിക്കൽ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ, ഷിജോ മേലേപുരയിടത്തിൽ, ദീപ ബാബു, പ്രേമില ജോർജ് എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശാകിരണം പ്രവർത്തകർ സമാഹരിച്ച സഹായനിധി VSSS ഏറ്റുവാങ്ങി.2 ലക്ഷത്തിൽപരം രൂപയാണ് ഈ പ്രദേശത്തുനിന്നും സമാഹരിച്ചത്. തുടർന്ന് കോട്ടയം ജില്ലാ ഹോസ്പിറ്റലിലെ ഡോക്ടർ ഐഷ ബൈജു റഹിം ക്യാൻസർബോധവൽക്കരണ ക്ലാസും, ഡോക്ടർ ലിന്റോ ലാസറിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും നടന്നു.ഇതിനു മുന്നോടിയായി ജലമാർഗം ചെറുവള്ളങ്ങളിൽ നടത്തിയ ബോധവൽക്കരണ പരിപാടി, റോഡ് ഷോ, ബോധവൽക്കരണ ഭവനസന്ദർശനം എന്നിവ ശ്രദ്ധേയമായിരുന്നു.

നൂറുകണക്കിന് ആളുകളാണ് രോഗനിർണയ ക്യാമ്പിൽ പങ്കെടുത്തത്.