ഇനി ചായക്കട വരുമാനം കൊണ്ട് ലോകം ചുറ്റാൻ വിജയനില്ല; മോഹനയെ തനിച്ചാക്കി വിജയൻ യാത്രയായി

ഇനി ചായക്കട വരുമാനം കൊണ്ട് ലോകം ചുറ്റാൻ വിജയനില്ല; മോഹനയെ തനിച്ചാക്കി വിജയൻ യാത്രയായി

സ്വന്തം ലേഖകൻ

കൊച്ചി : ചെറിയ ചായക്കടയില്‍നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം ചേര്‍ത്തുവെച്ച് ലോക സഞ്ചാരം നടത്തിയിരുന്ന വിജയന്‍ എന്ന ബാലാജി അന്തരിച്ചു.76 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അറിയുന്നത്.

2007ലാണ് യാത്രകള്‍ക്ക് തുടക്കമായത്. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. 26 രാജ്യങ്ങളാണ് വിജയനും ഭാര്യ മോഹനയും സന്ദര്ശിച്ചത്. റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group