വിജയദശമി മഹോത്സവം: പദസഞ്ചലനവും പൊതുപരിപാടിയും ഇന്ന് വൈകീട്ട് 3ന് ; പദസഞ്ചലനം തിരുനക്കരയിൽ നിന്നും നഗരം ചുറ്റി നാഗമ്പടത്തേക്ക്

Spread the love

കോട്ടയം: വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി പദസഞ്ചലനം ഇന്ന് (ഒക്ടോബർ 2) വൈകിട്ട് 3 മണിക്ക് തിരുനക്കര മഹാദേവക്ഷേത്രത്തിലെ തെക്കേ നടയിൽ നിന്നും ആരംഭിക്കും.

പദസഞ്ചലനം കോട്ടയം നഗരത്തിലൂടെ നീങ്ങി, നെഹ്‌റു സ്റ്റേഡിയത്തിൽ  നടക്കുന്ന സമാപന പൊതുപരിപാടിയോടെ സമാപിക്കും.

ഭക്തജനങ്ങളുടെയും സാംസ്കാരികപ്രേമികളുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ, എല്ലാവരും പദസഞ്ചലനം ആരംഭിക്കുന്ന സമയത്ത് തന്നെ തിരുനക്കര ക്ഷേത്രത്തിൽ എത്തിച്ചേരുകയും, തുടർന്ന് പൊതു ചടങ്ങിൽ സജീവമായി പങ്കെടുക്കുകയും ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group