കരൂര്‍ ആള്‍ക്കൂട്ട ദുരന്ത കേസ്; വിജയ് നാളെ സിബിഐ ഓഫീസിൽ ഹാജരാകും

Spread the love

ചെന്നൈ: കരൂർ ആള്‍ക്കൂട്ട ദുരന്ത കേസില്‍ തമിഴ് സൂപ്പർതാരവും ടിവികെ അധ്യക്ഷനുമായ വിജയ് നാളെ സിബിഐക്ക് മുന്നില്‍ ഹാജരാകും.

video
play-sharp-fill

ഡൽഹി സിബിഐ ഓഫീസിലാണ് വിജയ് ഹാജരാവുക. നേരത്തെ ടിവികെ ഭാരവാഹികള്‍ ആയ ബുസി ആനന്ദ്, ആധവ് അർജുന, സിടിആർ നിർമല്‍കുമാർ, മതിയഴകൻ എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ ചിലരുടെ ചോദ്യം ചെയ്യല്‍ 10 മണിക്കൂർ വരെ നീണ്ടിരുന്നു.

അതുകൂടാതെ ഇന്നലെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള സംഘം വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. ചെന്നൈ പനയൂരിലുള്ള ടിവികെ ആസ്ഥാനത്ത് നിന്നാണ് വാഹനം പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

41 പേർ മരിച്ച ദുരന്തത്തില്‍, ടിവികെ അവശ്യപ്രകാരമാണ് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് ടിവികെ നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെയും പോലീസിന്റെയും വീഴ്ചയാണ് കരൂർ ദുരന്തത്തിന് കാരണമെന്നും ടിവികെ വാദിക്കുന്നുണ്ട്.