മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കാല്‍തൊട്ട് മാപ്പ് ചോദിച്ച് വിജയ്; ദുരന്തബാധിതരെ വിളിച്ചുവരുത്തി സഹായം വാഗ്‌ദാനം ചെയ്തതില്‍ ടിവികെയില്‍ അതൃപ്‌തി

Spread the love

ചെന്നൈ: കരൂർ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കാല്‍തൊട്ട് തമിഴക വെട്രി കഴകം അദ്ധ്യക്ഷൻ വിജയ് മാപ്പ് ചോദിച്ചതായി റിപ്പോർട്ട്.

ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരെ മാമല്ലപുരത്തെ ഹോട്ടലില്‍ എത്തിച്ചശേഷം അവരെ കാണുമ്പോഴായിരുന്നു വിജയ് മാപ്പപേക്ഷിച്ചത്. കരൂരില്‍ വീടുകളിലെത്തി ദുരന്തബാധിതരുടെ കുടുംബങ്ങളെ സന്ദർശിക്കാത്തതിലും വിജയ് വിശദീകരണം നല്‍കി.

ദുരന്തം നടന്ന് ഒരു മാസം തികയുന്ന ദിവസമാണ് വിജയ് ഇരകളുടെ കുടുംബത്തെ കണ്ടത്. സെപ്റ്റംബ‌ർ 27നായിരുന്ന ദുരന്തം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരന്തബാധിതരുടെ ചികിത്സാ ചെലവുകള്‍, വിദ്യാഭ്യാസ ചെലവുകള്‍ മുതലായവ വഹിക്കുമെന്ന് വിജയ് കൂടിക്കാഴ്‌ചയില്‍ അറിയിച്ചു. മാമല്ലപുരത്തെ പൂഞ്ചേരി പ്രദേശത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചാണ് വിജയ് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരെ കണ്ടത്.