ജനങ്ങളെ കാണാൻ വിജയ്; കരൂര്‍ ദുരന്തത്തിന് ശേഷമുള്ള ആദ്യ യോഗം നാളെ കാഞ്ചീപുരത്ത് നടക്കും

Spread the love

ചെന്നെെ: നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ് പൊതുജനങ്ങളെ കാണാൻ ഒരുങ്ങുന്നു.

video
play-sharp-fill

തമിഴ്‌നാട്ടിലെ ഓരോ ജില്ലകളിലെയും ജനങ്ങളെ ഉള്‍പ്പെടുത്തി ചെറിയ മിറ്റിംഗുകള്‍ നടത്താനാണ് ടിവികെ ലക്ഷ്യമിടുന്നത്.
നാളെ കാഞ്ചീപുരം ജെപ്യർ ടെക് ഇൻസ്റ്റിറ്റ്യൂട്ടില്‍ ഇതിന്റെ ആദ്യ യോഗം നടക്കും. രാവിലെ 11 മണിക്കാണ് യോഗം നടക്കുന്നത്.

‘ഓരോ ജില്ലയിലുമുള്ള 2,000 പേരെമാത്രം ഉള്‍പ്പെടുത്തി ചെറിയ മിറ്റിംഗുകള്‍ നടത്താനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്. പ്രത്യേക നടപടിക്രമങ്ങള്‍ പാലിച്ച്‌ സുരക്ഷിതമായാണ് മിറ്റിംഗ് നടത്തുക’- ടിവികെ പ്രതിനിധി ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, രാഷ്ട്രീയ പാർട്ടികള്‍ നടത്തുന്ന റോഡ് ഷോകള്‍ക്കുള്ള മാതൃകാ നടപടിക്രമം (എസ്.ഒ.പി) കരട് റിപ്പോർട്ട് തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതില്‍ സമർപ്പിച്ചിട്ടുണ്ട്. കോടതി നിർദ്ദേശപ്രകാരമാണ് ഇത് തയ്യാറാക്കിയത്.