നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം, ലക്ഷ്യം 2026 നിയമസഭ തിരഞ്ഞെടുപ്പ്

Spread the love

 

ചെന്നൈ: തമിഴക വെട്രി കഴകം പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചതായി നടൻ വിജയ് പറഞ്ഞു. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് നടന്റെ തീരുമാനം.

 

ഫെബ്രുവരി രണ്ടിനായിരുന്നു പാർട്ടി അംഗീകരത്തിന് വേണ്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ അപേക്ഷ സമർപ്പിച്ചത്. തുടർന്ന് നിയമപരമായ പരിശോധനകൾക്ക് ശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം നൽകിയെന്ന് വിജയ് പ്രതികരിച്ചു.

 

ആദ്യവാതിൽ തുറന്നെന്നും വിവിധ മേഖലകളിൽ വിജയം കൈവരിക്കാനാകുമെന്നും വിജയ് പ്രതീക്ഷ പങ്കുവെച്ചു. രണ്ടാഴ്ച മുമ്പാണ് വിജയ് പാർട്ടിയുടെ ഔദ്യോഗിക പതാക പുറത്തിറക്കിയത്. ചുവപ്പ്, മഞ്ഞ നിറത്തിൽ ആനകളുടെ ചിത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പതാകയായിരുന്നു വിജയ് പുറത്തിറക്കിയത്. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ് വിജയ് നടത്തുന്നതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group