ഒടുവിൽ വമ്പൻ ട്വിസ്റ്റ്..! വിജയ് പി നായർ ക്ഷണിച്ചിട്ടാണ് ലോഡ്ജിൽ പോയതെന്ന് ഭാഗ്യലക്ഷ്മിയും കൂട്ടുകാരും ; ഇവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ ആക്രമിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നൽകിയ ജാമ്യാപേക്ഷയിൽ വമ്പൻ ട്വിസ്റ്റ്‌വിജയ് പി നായർ ക്ഷണിച്ചിട്ടാണ് അദ്ദേഹം താമസിച്ചിരുന്ന ലോഡ്ജിലേക്ക് പോയതെന്ന് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും.

അതുകൊണ്ട് തന്നെ ഇവർക്കെതിരെയുള്ള ആരോപണങ്ങളൊന്നും നിലനിൽക്കില്ലെന്നും ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലുണ്ട്. വിജ്‌യ് പി നായർ വീഡിയോ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ തയാറാകാത്തതിനാലാണ് ഒത്തുതീർപ്പു ചർച്ചയ്ക്ക് പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ വിജയ് പി നായർ പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നാണ് ഭാഗ്യലക്ഷ്മിയും സംഘവും ഹർജിയിൽ പറയുന്നത്. പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും, അത് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാൽ അറസ്റ്റ് തടയണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.

കേസുമായി ബന്ധപ്പെട്ട് ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച തളളിയിരുന്നു. പിന്നാലെ മൂവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

എന്നാൽ ഇവർ എവിടെയുണ്ടെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ അറസ്റ്റ് ഉടൻ വേണ്ടെന്ന തീരുമാനത്തെ തുടർന്ന് മറ്റ് നടപടികൾ ഒഴിവാക്കുകയായിരുന്നു.

കേസിൽ മൂവരുടെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.