play-sharp-fill
വിജയ് ലൊക്കേഷനിലേക്ക് തിരിച്ചെത്തി : വൻ സ്വീകരണവുമായി ആരാധകരും അണിയറപ്രവർത്തകരും

വിജയ് ലൊക്കേഷനിലേക്ക് തിരിച്ചെത്തി : വൻ സ്വീകരണവുമായി ആരാധകരും അണിയറപ്രവർത്തകരും

സ്വന്തം ലേഖകൻ

ചെന്നെ : രണ്ട് ദിവസം നീണ്ടുനിന്ന ആദായ വകുപ്പിന്റെ
ചോദ്യം ചെയ്യലിന് ശേഷം വിജയ് മാസ്റ്ററിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ തിരിച്ചെത്തി. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗും ആരംഭിച്ചു. തിരച്ചെത്തിയ വിജയ്ക്ക് ലൻ സ്വീകരണമാണ് ആരാധകരും അണിയറപ്രവർത്തകരും ഒരുക്കിയത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ലൊക്കേഷനിൽ വച്ചാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബുധനാഴ്ചയാണ് വിജയ്‌യെ കസ്റ്റഡിയിലെടുത്തത്. മാസ്റ്ററിന്റെ നെയ്‌വേലിയിലെ സെറ്റിലേക്കാണ് വിജയ് തിരികെയെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയ് നായകനായ ‘ബിഗിൽ’ എന്ന സിനിമയുടെ നിർമാണത്തിന് പണം പലിശയ്ക്ക് നൽകിയയാളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തിരുന്നു.

വിജയ് യുടെയും ചിത്രത്തിന്റെ നിർമാതാക്കളുടെയും വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനകളിൽ പണം കണ്ടെത്തിയിട്ടില്ല. എന്നാൽ, സ്വത്തുകൾസംബന്ധിച്ച രേഖകൾ കൂടുതൽ പരിശോധനകൾക്കായി കൊണ്ടുപോയിട്ടുണ്ട്.മുന്നൂറ് കോടിയിലേറെ രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായി സംശയിക്കുന്നുണ്ടെന്ന് ആദായനികുതി അധികൃതർ പറഞ്ഞു.