
ഡൽഹി: ഒന്നും രണ്ടും കോടിയല്ല, 9000 കോടി രൂപയാണ് വിജയ് മല്യ എന്ന ഇന്ത്യൻ വ്യവസായി രാജ്യത്തുനിന്ന് പറ്റിച്ച് കടന്നുകളഞ്ഞത്.
2016 മുതല്‍ ബ്രിട്ടനിലുള്ള മല്യ ഇപ്പോള്‍ വാർത്തകളില്‍ നിറയുന്നത് മകന്റെ വിവാഹത്തിന്റെ പേരിലാണ്. ആഡംബരങ്ങളുടെ അവസാനവാക്കായിരുന്നു മല്യയുടെ മകന്റെ വിവാഹം പക്ഷേ, അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിലാണ് നടന്നത്. വിജയ് മല്ല്യയുടെ മകൻ സിദ്ധാർഥ മല്ല്യയും കാമുകി ജാസ്മിനുമായുള്ള വിവാഹം ശനിയാഴ്ച നടന്നപ്പോള്‍, അതിഥിയായി മല്യയെപ്പോലെ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട ലളിത് മോദി ചടങ്ങിനെത്തിയതും വാർത്തയായി.
ഇവരെയൊക്കെ ഇന്ത്യയില്‍ കൊണ്ടുവന്ന് വിചാരണ നടത്താനുള്ള ശ്രമം വർഷങ്ങളായി നടക്കുന്നുണ്ട്. പക്ഷേ മല്യയും ലളിതുമൊക്കെ എല്ലാ നിയമ സംവിധാനങ്ങളെയും കാറ്റില്‍ പറഞ്ഞി വിദേശത്ത് തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജയ് മല്ല്യയുടെ യു.കെയിലെ ബംഗ്ലാവായിരുന്നു വിവാഹവേദി. ലണ്ടന് സമീപത്താണ് വിജയ് മല്ല്യയുടെ നൂറ് കോടിയിലേറെ രൂപ വിലവരുന്ന ആഡംബര ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഹേർത്‌ഫോഡ്ഷയറിലെ ടെവിൻ എന്ന ഗ്രാമത്തിലാണ് ‘ലേഡി വാക്’ എന്ന ഈ ബംഗ്ലാവ്.
2015ലാണ് വിജയ് മല്ല്യ ഈ ബംഗാവ് വാങ്ങിയത്, ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് കടക്കുന്നതിന് ഏതാനും മാസം മുൻപായിരുന്നു ഇത്. എഫ് 1 ചാമ്പ്യൻ ലൂയിസ് ഹാമില്‍ടണിന്റെ പിതാവ് ആന്തണി ഹാമില്‍ടണില്‍ നിന്നാണ് മല്ല്യ വീട് വാങ്ങിയത്. 30 ഏക്കർ ഭൂമിയിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.
മൂന്ന് ബംഗ്ലാവുകളുള്ള എസ്റ്റേറ്റില്‍ ഔട്ട്ഹൗസുകള്‍, സ്വിമ്മിങ് പൂളുകള്‍, ഫൗണ്ടെയ്‌നുകള്‍, ടെന്നീസ് കോർട്ടുകള്‍ കൂടാതെ മല്ല്യ കുടുംബത്തിന്റെ ആഡംബരകാറുകള്‍ നിർത്താനുള്ള വലിയ ഗാരേജുമുണ്ട്.
സിദ്ധാർഥിന്റേയും ജാസ്മിന്റേയും സുഹൃത്തായ അമേരിക്കൻ നടി ഇംകെ ഹാർട്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച വിവാഹചിത്രങ്ങളില്‍ ബംഗ്ലാവിന്റെ ചിത്രവുമുണ്ട്. വിവാഹത്തിന് വിജയ് മല്ല്യക്കൊപ്പം ലളിത് മോദിയും പങ്കെടുത്തിരുന്നു. ഇതാണ് വിവാദമായതും.
ഇന്ത്യയില്‍ നിരവധി സിബിഐ- ഇഡി കേസുകള്‍ നേരിടുന്നവരാണ് ഇരുവരും.