വിജയ് മല്യയുടെ 9000 കോടി ഈടാക്കാൻ സ്വത്ത് വിൽക്കാം: ബാങ്കുകൾക്ക് കൺസോൾഷ്യത്തിന്റെ അനുമതി
സ്വന്തം ലേഖകൻ
മുംബയ്: രാജ്യത്തെ ബാങ്കുകളെയും സർക്കാരിനെയും കബളിപ്പിച്ച് 9000 കോടി രൂപ കബളിപ്പിച്ച് മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ സ്വത്ത് കണ്ടു കെട്ടാൻ സർക്കാർ നടപടി തുടങ്ങി.
വിവാദമദ്യ വ്യവസായി വിജയ് മല്യയുടെ ജംഗമസ്വത്തുക്കള്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ബാദ്ധ്യത വീട്ടാന്‍ പ്രത്യേക കോടതി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് അനുമതി നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ഉള്‍പ്പെടെ 15 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് മല്യ 7,000 കോടിയിലേറെ രൂപ വായ്‌പയെടുത്തത്. അത് പലിശ സഹിതം 9,000 കോടി ആയിട്ടുണ്ട്. ഈ വായ്‌പ തിരിച്ചു പിടിക്കാനായി, പ്രത്യേക കോടതി കണ്ടുകെട്ടിയ മല്യയുടെ ജംഗമ സ്വത്തുക്കള്‍ വിട്ടുതരണമെന്ന് ബാങ്കുകള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
മല്യയുടെ മദ്യ കമ്ബനിയായ യുണൈറ്റഡ് ബ്രൂവറീസിന്റെ ഓഹരി ഉള്‍പ്പെടെയുള്ള ജംഗമസ്വത്തുക്കള്‍ 2016ല്‍ കോടതി കണ്ടുകെട്ടിയിരുന്നു.
മല്യയെ കുറ്റവാളിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
ബാങ്കുകളുടെ അപേക്ഷ അനുവദിച്ച കോടതി മല്യയുടെ സ്വത്തുക്കള്‍ വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ഉത്തരവ്, മല്യയ്‌ക്ക് ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനായി ജനുവരി 18 വരെ സ്റ്റേ ചെയ്‌തിട്ടുണ്ട്.