ചുറ്റിനും സുന്ദരികളുമായി കറങ്ങിനടന്ന വിജയ് മല്യയെ പാർപ്പിക്കാൻ ബാരക്ക് നമ്പർ 12: ആർതർ റോഡ് ജയിൽ ഒരുങ്ങി: അജ്മൽ കസബിനെ താമസിപ്പിച്ച മുറിതന്നെ മല്യയ്ക്കും; അതികായന്റെ പതനം

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill


മുംബൈ: ചുറ്റിനും സുന്ദരികളുമായി കറങ്ങിനടന്നവിജയ് മല്യയെ പാർപ്പിക്കാൻ ആർതർ റോഡ് ജയിലിൽ അതീവ സുരക്ഷയുള്ള പ്രത്യേക സെൽ നേരത്തേ തന്നെ ഇന്ത്യയിൽ ഒരുക്കി. 26/11 ഭീകരാക്രമണക്കേസിലെ പാക്ക് ഭീകരൻ അജ്മൽ കസബിനെ പാർപ്പിച്ച ബാരക്ക് 12 എന്ന ഇരുനില കോംപ്ലക്‌സിന്റെ താഴത്തെ നിലയിൽ തന്നെയാണ് മല്യയ്ക്കും തടവുജീവിതം. തീപിടിത്തവും ബോംബ് ആക്രമണവും പ്രതിരോധിക്കുന്ന വിധമാണു സെൽ നിർമിതി. കസബിനെ പാർപ്പിച്ചപ്പോഴാണു ബോംബ് പ്രതിരോധ സംവിധാനം ഒരുക്കിയത്. മുഴുവൻ സമയ നിരീക്ഷണത്തിനു സിസിടിവി ക്യാമറകളുമുണ്ടാകും. അത്യാധുനിക ആയുധങ്ങളുമായി കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും. ബാരക്കിനോടു ചേർന്നുള്ള പ്രത്യേക ഡിസ്പെൻസറിയിൽ 3 ഡോക്ടർമാരുടെ സേവനം ലഭ്യമാകും. കാറ്റും വെളിച്ചവും കടക്കുന്ന വിധം നിർമിച്ച സെല്ലിനോടു ചേർന്ന് യൂറോപ്യൻ ക്ലോസറ്റ് ഉള്ള ശുചിമുറിയും അലക്കാനുള്ള സൗകര്യവുമുണ്ട്. ജയിലിലെ മറ്റു ശുചിമുറികൾ ഇന്ത്യൻ രീതിയിലുള്ളതാണ്.