‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു, അസഹനീയമായ വേദനയും ദുഃഖവും’; കരൂര്‍ റാലി അപകടത്തിൽ വിജയുടെ ആദ്യ പ്രതികരണം പുറത്ത്

Spread the love

ചെന്നൈ: തമിഴക വെട്രി കഴകം റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരണ സംഖ്യ ഉയരുന്ന സാഹചര്യത്തില്‍ പ്രതികരിച്ച്‌ പ്രസിഡന്റ് വിജയ്.

video
play-sharp-fill

എക്സിലൂടെയാണ് വിജയ്യുടെ പ്രതികരണം.

‘എന്റെ ഹൃദയം തകർന്നിരിക്കുന്നു; അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാൻ. കരൂരില്‍ ജീവൻ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവർ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.’ എന്നാണ് വിജയ് പ്രതികരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയ് സംഭവ സ്ഥലത്ത് നിന്ന് തിരിച്ച്‌ ചെന്നൈയില്‍ എത്തി. വിജയ് യുടെ വീടിന് മുന്നില്‍ പൊലീസ് സുരക്ഷ കൂട്ടിയിരിക്കുകയാണ്.

റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം കൂടുന്നു. ഇതുവരെ 38 പേർ മരിച്ചതായി കരൂർ മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരില്‍ 12 കുട്ടികളും ഉള്‍പ്പെടുന്നതായാണ് റിപ്പോർട്ട്. 12 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. 58 പേർ വിവിധയിടങ്ങളിലായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.