നടൻ വിജയ്​ക്കെതിരെ ഫത്വ പുറപ്പെടുവിച്ച് മുസ്​ലിം പുരോഹിതൻ:വിജയ് വിശ്വസിക്കാൻ കൊള്ളാത്തവനെന്നും, തമിഴഗ വെട്രി കഴകത്തിന്‍റെ ഒരു പരിപാടിയിലും പങ്കെടുക്കരുതെന്നും കൂട്ടിചേർത്തു

Spread the love

നടനും ടിവികെ സ്ഥാപകനുമായ വിജയ്​ക്കെതിരെ ഫത്വ പുറപ്പെടുവിച്ച് മുസ്​ലിം പുരോഹിതനും ഓള്‍ ഇന്ത്യ മുസ്​ലിം ജമാ അത്ത് ദേശീയ പ്രസിഡന്‍റുമായ മൗലാന മുഫ്തി ഷഹാബുദ്ദിന്‍ റസ്​വി.നടൻ സിനിമയില്‍ മുസ്​ലിംകളെ ഭീകരവാദികളായി കാണിച്ച വ്യക്തിയണ്.തമിഴഗ വെട്രി കഴകത്തിന്‍റെ ഒരു പരിപാടിയിലും പങ്കെടുക്കരുതെന്നും,പിന്തുണയ്ക്കരുതെന്നും ഒരു ചടങ്ങുകള്‍ക്കും മുസ്‍​ലിംകള്‍ വിജയ്​യെ ക്ഷണിക്കരുതെന്നുമാണ് ഫത്​വയില്‍ പറയുന്നത്.

ചൂതാട്ടകാരെയും, മദ്യപാനികളെയും ക്ഷണിച്ചുവരുത്തിയാണ് വിജയ് ഇഫ്താര്‍ പാര്‍ട്ടി നടത്തിയത്. രാഷ്ട്രീയ മുതലെടുപ്പിനായി നടത്തുന്ന ഇത്തരം പരിപാടികളില്‍ മയങ്ങിപ്പോകരുതെന്നും വിജയ്​യുടെ ചരിത്രം കടുത്ത മുസ്​ലിം വിരുദ്ധതയുടേതാണെന്നും റിസ്​വി ആരോപിച്ചു.വിജയുമായി ഒരു അടുപ്പവും പാടില്ലെന്നും വിശ്വസിക്കരുതെന്നും ഇസ്​ലാമിനെ മോശമായി ചിത്രീകരിച്ച വ്യക്തിക്ക് ഒരുപിന്തുണയും പാടില്ലെന്നും ഫത്വയില്‍ വിശദീകരിക്കുന്നു.

മുസ്​ലിംകള്‍ മുഴുവന്‍ ഭീകരവാദികളും പ്രശ്നക്കാരുമാണെന്നാണ് ‘ബീസ്റ്റ്’ സിനിമ പറയുന്നത്.ദളപതിയിലാവട്ടെ മുസ്​ലിംകള്‍ പിശാചുക്കള്‍ക്ക് തുല്യമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.അവസാനം രാഷ്ട്രിയത്തിൽ എത്തിയപ്പോൾ വോട്ട് വേണം,അതുകൊണ്ട് മുസ്‌ലിംകളെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഫത്വയെ കുറിച്ച് റിസ്​വി വിശദീകരിച്ചു. ചെന്നൈയില്‍ നിന്നുള്ള മുസല്‍മാന്‍റെ അഭ്യര്‍ഥന പ്രകാരമാണ് വിജയ്ക്കെതിരെ ഫത്വ പുറപ്പെടുവിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group