video
play-sharp-fill

ഒടുവിൽ വിജയ് കുടുങ്ങി ; ചെന്നൈയിൽ ആദായ നികുതി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 65 കോടി

ഒടുവിൽ വിജയ് കുടുങ്ങി ; ചെന്നൈയിൽ ആദായ നികുതി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 65 കോടി

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: ഒടുവിൽ ഇളയദളപതിയും കുടുങ്ങി. ചെന്നെയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 65 കോടി രൂപ. ആദായ നികുതി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ തമിഴ് സിനിമാ നിർമ്മാതാക്കൾക്ക് വായ്പ നൽകുന്ന അൻപു ചെഴിയന്റെ ചെന്നൈയിലേയും മധുരയിലേയും കേന്ദ്രങ്ങളിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഇത് ചെന്നൈയിൽ നിന്ന് അമ്പത് കോടിയും മധുരയിൽ നിന്ന് പതിനഞ്ച് കോടിയുമാണ് കണ്ടെത്തിയത്.

വിജയ് നായകനായ ബിഗിലിന്റെ നിർമ്മാതാക്കൾ എ.ജി.എസ് സിനിമാസിന് വായ്പ നൽകിയത് അൻപു ചെഴിയനായിരുന്നു. ഈ സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കണക്കുകളിൽ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായ നികുതി വകുപ്പ് വിജയിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം എ.ജി.എസ് സിനിമാസിന്റെ ഓഫീസിൽ നടത്തിയ പരിശോധനയിൽ 24 കോടി പിടിച്ചെടുത്തിരുന്നു.അതേസമയം, ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്. പിടിച്ചെടുത്ത പണത്തിന്റെ അളവ് ഇനിയും വർധിക്കാമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group