
ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലില്‍ മുംബൈയെ 55 റണ്‍സിന് പരാജയപ്പെടുത്തി കർണാടക സെമിഫൈനലിലേക്ക് യോഗ്യത നേടി. തുടർച്ചയായ നാലാം തവണയാണ് കർണാടക സെമിഫൈനലിന് യോഗ്യരാകുന്നത്.
മലയാളി താരങ്ങളുടെ മികവിലാണ് ശക്തരായ മുംബൈയെ കർണാടക തോല്‍പ്പിച്ചത്. ദേവ്ദത്ത് പടിക്കല്‍ 81 റണ്‍സും കരുണ്‍ നായർ 74 റണ്‍സും നേടി. 95 പന്തില്‍ 11 ഫോറുകള്‍ അടക്കമായിരുന്നു പടിക്കലിന്റെ ഇന്നിങ്‌സ്. കരുണ്‍ 80 പന്തില്‍ 11 ഫോറുകള്‍ അടക്കമാണ് 74 റണ്‍സ് നേടിയത്.
വെളിച്ചക്കുറവുമൂലം കളി രണ്ടാം ഇന്നിംഗ്സ് പൂര്‍ത്തിയാക്കാനാവാഞ്ഞതോടെ വിജെഡി നിയമപ്രകാരം കര്‍ണാടകയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



