165 റണ്‍സ് അടിച്ചെടുത്ത് ജഡേജ; പഞ്ചാബിനെ ഒൻപത് വിക്കറ്റിന് തകര്‍ത്ത് സൗരാഷ്ട്ര വിജയ് ഹസാരെ ട്രോഫി ഫൈനലില്‍

Spread the love

ബംഗളൂരു: പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് സൗരാഷ്ട്ര വിജയ് ഹസാരെ ട്രോഫി ഫൈനലില്‍.

video
play-sharp-fill

ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം സൗരാഷ്ട്ര 39.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
127 പന്തില്‍ 165 റണ്‍സെടുത്ത വിശ്വരാജ് ജഡേജയാണ് സൗരാഷ്ട്രയെ വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ പഞ്ചാബ് നിരയില്‍ അന്‍മോല്‍പ്രീത് സിംഗ് (100), പ്രഭ്‌സിമ്രാന്‍ സിംഗ് (88) എന്നിവരാണ് തിളങ്ങിയത്. രമണ്‍ദീപ് സിംഗ് 42 റണ്‍സെടുത്തു. സൗരാഷ്ട്രയ്ക്ക് വേണ്ടി ചേതന്‍ സക്കറിയ നാല് വിക്കറ്റ് നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫൈനലില്‍ വിര്‍ഭയാണ് സൗരാഷ്ട്രയുടെ എതിരാളി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സൗരാഷ്ട്രയ്ക്ക മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഹര്‍വിക് ദേശായ് (64) – ജഡേജ സഖ്യം 172 റണ്‍സ് ചേര്‍ത്തു. ഇതോടെ തന്നെ സൗരാഷ്ട്ര ഏതാണ്ട് വിജയമുറപ്പിച്ചിരുന്നു.

23-ാം ഓവറില്‍ ദേശായ് പുറത്തായെങ്കിലും പ്രേരക് മങ്കാദിനെ (53) കൂട്ടുപിടിച്ച്‌ ജഡേജ സൗരാഷ്ട്രയെ വിജയത്തിലേക്ക് നയിച്ചു. 127 പന്തുകള്‍ നേരിട്ട ജഡേജ മൂന്ന് സിക്‌സും 18 ഫോറും നേടി.