
വിജയിയുടെ രാഷ്ട്രീയ ഭാവിയ്ക്കും വ്യക്തി ജീവിതത്തിലും വലിയ തിരിച്ചടിയായിരിക്കുകയാണ് ഭാര്യ സംഗീതയുടെ വിവാഹമോചന ഹർജി.കഴിഞ്ഞ ദിവസം ഈ വർത്ത പുറത്തുവന്നതിന് പിന്നാലെ സംഗീത പറഞ്ഞ നടി ആരെന്ന ചർച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കഴിഞ്ഞ ഏറെക്കാലമായി വിജയ്ക്കൊപ്പം ഉയർന്നു കേള്‍ക്കുന്ന തൃഷയുടെ പേര് തന്നെയാണ് ഇപ്പോഴും പറയുന്നത്. നടിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. തൃഷ മുൻപ് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് തഴെ കടുത്ത ഭാഷയിലാണ് ആരോപണങ്ങളും വിമർശന കമന്റുകളും പെരുകുന്നത്.
‘ഒരു കുടുംബത്തെ നശിപ്പിച്ചവള്‍’ എന്നാണ് പലരും കമന്റുകളായി കുറിക്കുന്നത്. ‘ആ നടി നിങ്ങള്‍ തന്നെയാണ്. എന്നാലും രാഷ്ട്രീയത്തിന്റെ പീക്ക് ലെവലില്‍ നില്‍ക്കുമ്പോള്‍ വിജയ് അണ്ണനോട് ഈ ചതി വേണ്ടായിരുന്നു, വിജയ് അണ്ണന്റെ ജീവിതം നശിപ്പിച്ചതിന് അഭിനന്ദനങ്ങള്‍, അപ്പോ പുരിയലേ..ഇപ്പോ പുരിയിത്’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ‘ജസ്റ്റിസ് ഫോർ സംഗീത’ എന്ന ഹാഷ്ടാഗുമായും ഒരുവിഭാഗം രംഗത്ത് എത്തുന്നുണ്ട്. തൃഷയെ പിന്തുണയ്ക്കുന്നവരും ധാരാളമാണ്. എന്ത് ഉറപ്പിലാണ് സംഗീത പറഞ്ഞ നടി തൃഷ ആണെന്ന് പറയുന്നതെന്നാണ് ഇവർ ചോദിക്കുന്നത്.
മുൻപ് തിരുപ്പാച്ചി സിനിമയുടെ പ്രൊമോഷനിടെ തൃഷയെ കുറിച്ച് വിജയ് പറഞ്ഞ കാര്യങ്ങളും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പൊക്കികൊണ്ട് വന്നിട്ടുണ്ട്. ‘സിനിമയില്‍ എന്റെ ഭാഗ്യമാണ്(ഭാഗ്യ ജോഡി) തൃഷ. ഞങ്ങളുടെ ഗില്ലി സിനിമയാണ് അത്തരമൊരു മതിപ്പ് സൃഷ്ടിച്ചത്’, എന്ന വാചകം മാത്രം എടുത്താണ് ട്രോളുകളിലും വിമർശനങ്ങളിലും ഉപയോഗിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള സിനിമകളിലെ സീനുകള്‍ ഉപയോഗിച്ച് ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി സൈബർ ഇടത്തില്‍ ഉയർന്നു കേള്‍ക്കുന്ന കാര്യമാണ് വിജയ്- തൃഷ ബന്ധം. ഇരുവരും തമ്മില്‍ പ്രണയമാണെന്ന തരത്തിലായിരുന്നു പ്രചരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്തിടെ വിജയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് തൃഷ പങ്കിട്ട പോസ്റ്റും ഏറെ വൈറലായിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളോടൊന്നും തന്നെ പ്രതികരിക്കാൻ തൃഷയോ വിജയിയോ തയ്യാറായിരുന്നില്ല. ഇതിനിടെ ആണ് ഇപ്പോള്‍ സംഗീത വിവാഹമോചനം നല്‍കിയിരിക്കുന്നത്. ഒരു നടിയുമായി വിജയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്നാണ് ഹർജിയിലെ പ്രധാന വാദം.



