video
play-sharp-fill

വിജയ് ബാബു പല തവണ സ്വാധീനിക്കാൻ ശ്രമിച്ചു; മുൻകൂർ ജാമ്യം നൽകിയത് സമൂഹത്തിന് മാതൃകയാകുന്ന നടപടിയല്ലെന്ന് യുവ നടിയുടെ അ‌ച്ഛൻ

വിജയ് ബാബു പല തവണ സ്വാധീനിക്കാൻ ശ്രമിച്ചു; മുൻകൂർ ജാമ്യം നൽകിയത് സമൂഹത്തിന് മാതൃകയാകുന്ന നടപടിയല്ലെന്ന് യുവ നടിയുടെ അ‌ച്ഛൻ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : യുവ നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ കോടതി നടപടിക്കെതിരെ നടിയുടെ അ‌ച്ഛൻ രംഗത്തെത്തി. പല തവണ വിജയ് ബാബു സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും യുവനടിയുടെ അ‌ച്ഛൻ വ്യക്തമാക്കി.

കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയത് സമൂഹത്തിന് മാതൃകയാകുന്ന നടപടിയല്ലെന്നും അ‌ദ്ദേഹം പറഞ്ഞു. നടൻ വിദേശത്തേക്ക് പോയത് കേസ് തേച്ച് മായ്ച്ച് കളയാനാണെന്നും അ‌ദ്ദേഹം പറഞ്ഞു. കോടതി നൽകിയ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ പോകുമെന്നും നടിയുടെ അച്ഛൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ‌തേസമയം വിജയ് ബാബുവിന്റെ ജാമ്യത്തിനെതിരെ അപ്പീൽ പോകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. വിദേശത്ത് ഒളിവിൽ പോയി ജാമ്യം നേടുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് കമ്മീഷണർ പറഞ്ഞു. വിജയ് ബാബു പൊലീസിനെ കബളിപ്പിച്ചു.

കേസിൽ ഇരക്കൊപ്പമാണ് പൊലീസ് നിന്നത്. കേസിൽ അപ്പീൽ പോകുന്നത് പരിശോധിക്കുകയാണെന്നും കമ്മീഷണർ വ്യക്തമാക്കി. വിജയ് ബാബു ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിൽ ഉറച്ച് നിൽക്കുമെന്നും അന്വേഷണം ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും സി എച്ച് നാഗരാജു പറഞ്ഞു.